ക്ലെയർ: ഷാനനിൽ ഇലക്ട്രിക് സ്ക്രാംബ്ലർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 20 കാരനാണ് മരിച്ചത്. സാരമായി പരിക്കേറ്റ യുവാവ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിൽ ആയിരുന്നു.
ശനിയാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ഷാനനിൽ ആയിരുന്നു അപകടം. സാരമായി പരിക്കേറ്റ യുവാവിനെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ആയിരുന്നു യുവാവിന് ജീവൻ നഷ്ടമായത്.
Discussion about this post

