ടൈറോൺ: കൗണ്ടി ടൈറോണിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ യുവാവിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ പോലീസ് പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചു. കുക്ക്സ്ടൗൺ സ്വദേശിയായ 21 വയസ്സുള്ള ടെയ്ലർ സ്റ്റുവർട്ടിനെയാണ് കാണാതെ ആയത്.
ജനുവരി 1 നാണ് 21 കാരനെ അവസാനമായി കണ്ടത്. ചർച്ച് ഹൈറ്റ്സ് മേഖലയിൽ ആയിരുന്നു ഇയാൾ അവസാനമായി എത്തിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. ടെയ്ലറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണം.
Discussion about this post

