ഒഫാലി: കൗണ്ടി ഒഫാലിയിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സംഭവസ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. അതേസമയം കൊല്ലപ്പെട്ട പുരുഷന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡിസംബറിലെ തീവയ്പ്പ് വീടിന് സാരമായ കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതാകാം ഇപ്പോഴുള്ള തീപിടിത്തത്തിന് കാരണം ആയിരിക്കുകയെന്നാണ് സംശയം.
Discussion about this post

