ഡബ്ലിൻ: ഇന്ത്യക്കാർക്ക് അയർലൻഡിലെ ജീവിതം ദുസ്സഹമാകുന്നു. അടുത്തിടെയായി ഇന്ത്യക്കാരിൽ നിന്നും ഇന്ത്യൻ വംശജരിൽ നിന്നും നീതിന്യായ മന്ത്രിയ്ക്ക് ലഭിച്ച പരാതികളുടെ എണ്ണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ഇന്ത്യക്കാർ നിരന്തരം ഏതെങ്കിലുമൊരു ആക്രമണത്തിന് വിധേയരാകുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പരാതികൾ നൽകുന്നുണ്ട്.
അയർലൻഡിൽ തങ്ങൾ ഭയന്ന് ജീവിക്കുകയാണെന്നാണ് ജിം ഒ കെല്ലഗന് ലഭിച്ച പരാതികളിൽ ഇന്ത്യക്കാർ അറിയിച്ചിരിക്കുന്നത്. നിറത്തിന്റെ പേരിലും ഭാഷയുടെ പേരിലും ആക്രമിക്കപ്പെട്ടവർ പരാതികൾ നൽകിയവരിൽ ഉൾപ്പെടുന്നു. ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ പോലും ഭയമാണെന്നാണ് ഇവർ പറയുന്നത്. ഇതിനോടകം തന്നെ ഏകദേശം 280 ഓളം പരാതികളാണ് മന്ത്രിയ്ക്ക് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

