ഡബ്ലിൻ: അയർലൻഡിൽ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ സർവ്വീസ് ( ഐപിഎഎസ്) സെന്ററുകളിൽ താമസിക്കുന്നവരുടെ ടാക്സി യാത്രയ്ക്ക് ചിലവായത് 1.1 മില്യൺ യൂറോയിലധികം. കഴിഞ്ഞ വർഷം ജനുവരി മുതലുള്ള കണക്കുകളാണ് ഇത്. നീതി മന്ത്രാലയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഡിസംബർ വരെ ഐപിഎഎസിലെ അന്തേവാസികൾക്കായി 904,222 യൂറോ നീതി മന്ത്രാലയം ചിലവിട്ടു. ഈ വർഷം മെയ് അവസാനംവരെ 2,28107 യൂറോയും ചിലവിട്ടിട്ടുണ്ട്. താമസ കേന്ദ്രങ്ങൾ നൽകുന്ന തുക ഒഴിവാക്കിയുള്ള കണക്കുകളാണ് ഇത്.
ഈ ആഴ്ച ആദ്യം ഫിയന്ന ഫെയിൽ ഡിടി ആൽബർട്ട് ഡോളൻ സഭയിൽ ചിലവുകൾ സംബന്ധിച്ച ചോദ്യം ഉയർത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് നീതി മന്ത്രി ജിം ഒ കെല്ലഗൻ കണക്കുകൾ പുറത്തുവിട്ടത്.
Discussion about this post

