ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ലോഹ്രിയയിൽ ആയിരുന്നു സംഭവം. വാഹാനാപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിൽകൂളിലെ എൻ 65ൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
Discussion about this post

