ഡബ്ലിൻ: അയർലൻഡിൽ നിന്നും പാകിസ്താനികളെ നാടുകടത്തി. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയ 24 പുരുഷന്മാരെയാണ് പാകിസ്താനിലേക്ക് തിരിച്ചയച്ചത്. പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇവരെ പാകിസ്താനിലേക്ക് അയക്കാൻ 4,73,000 യൂറോ ചിലവ് വന്നതായി നീതി മന്ത്രി ജിം ഒ കെല്ലഗൻ അറിയിച്ചു.
രണ്ട് ആഴ്ച മുൻപായിരുന്നു പാകിസ്താനികളെ നാടുകടത്തിയതെന്നാണ് നീതി മന്ത്രി സഭയിൽ വ്യക്തമാക്കിയത്. ഇത് നാലാമത്തെ അഭയാർത്ഥി സംഘത്തിനെതിരെയാണ് നടപടി സ്വീകരിക്കുന്നത്. അതേസമയം നാടുകടത്തലിനായി സർക്കാരിന് വലിയ തുക ചിലവായത് ഇക്കുറിയാണ്. ഈ വർഷം ഇതുവരെ 130 പേരെയാണ് ചാർട്ടേഡ് വിമാനത്തിൽ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചത്. 137 പേരെ കൊമേഴ്സ്യൽ വിമാനങ്ങളിലും തിരിച്ചയച്ചു.
Discussion about this post

