ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വേസ്റ്റ് കോംപാക്ടറുകൾ സ്ഥാപിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റേതാണ് നടപടി. നിരത്തുകളിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്യുന്നതിനായുള്ള കോംപാക്ടറുകൾ ഫോവ്നെസ്സ് സ്ട്രീറ്റ് അപ്പറിലും സെന്റ് സ്റ്റീഫൻസ് ഗ്രീനിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.
പ്രതിദിനം ആയിരത്തോളം പ്ലാസ്റ്റിക് ബാഗുകൾ ആയിരിക്കും കോംപാക്ടറുകൾ നീക്കം ചെയ്യുക. മാലിന്യ നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമാക്കാൻ 3500 സിറ്റി ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിൽ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
ഡബ്ലിനിലെ 90 സ്ട്രീറ്റ് പൈലറ്റ് ഏരിയയിലെ താമസക്കാർക്കും ബിസിനസുകൾക്കും മാലിന്യ സഞ്ചികൾ വഴിയിൽ ഉപേക്ഷിക്കുന്നതിന് കർശന വിലക്കുണ്ട്. നഗരത്തിൽ മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

