ഗാൽവെ: അടച്ച് പൂട്ടൽ ഭീഷണിയെ തുടർന്ന് പ്രതിസന്ധിയിലായി തുവാമിലെ ചൈൽഡ് കെയർ സ്ഥാപനത്തിലെ ജീവനക്കാർ. ഈ മാസം 31 വരെ മാത്രമേ സ്ഥാപനം തുറക്കാൻ അധികൃതരിൽ നിന്നും അനുമതിയുള്ളൂ. ഏകദേശം 20 ഓളം ജീവനക്കാർക്കാണ് അടച്ചുപൂട്ടലിലൂടെ തൊഴിൽ നഷ്ടമാകുക.
തുവാം നഗരത്തിൽ പ്രവർത്തിക്കുന്ന ഹാപ്പിലി എവർ ആഫ്റ്റർ എന്ന സ്ഥാപനമാണ് പ്രതിസന്ധി നേരിടുന്നത്. സാറാ വാൽഷ്, ക്ലെയർ മക്ഗ്രാത്ത് എന്നിവരാണ് ഇതിന്റെ നടത്തിപ്പുകാർ. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിനയായത്. ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മതിയായ സജ്ജീകരണങ്ങൾ കെട്ടിടത്തിൽ ഏർപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ കെട്ടിട ഉടമ ഇത് പാലിച്ചില്ല. ഇതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് കെട്ടിടം ഒഴിയാൻ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയത്.

