ഡബ്ലിൻ: ഡബ്ലിനിലെ ക്ലോംഗ്രിഫിനിലുള്ള റീട്ടെയിൽ സ്ഥാപനത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സ് പ്രായമുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയായിരുന്നു മോഷണം നടന്നത്. ആയുധവുമായി എത്തിയ യുവാവ് കടയ്ക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പണം കവർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു. തൊട്ടടുത്ത നിമിഷം ഇക്കാര്യം ജീവനക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് പ്രദേശത്ത് നടത്തിയ ഈർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയാലയത്.
Discussion about this post

