ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിന് നന്ദി പറഞ്ഞ് ഫിൻ ഗെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹെതർ ഹംഫ്രീസിന് വോട്ട് നൽകുമെന്ന മെക്കിൾ മാർട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹംഫ്രീസിന്റെ പ്രതികരണം. അപ്പർചർച്ച് ഡ്രോംബെയ്ൻ ജിഎഎയിൽ സംസാരിക്കുകയായിരുന്നു ഹംഫ്രീസ്. സംസാരിക്കുന്നതിനിടെ ഇവാൻ യേറ്റ്സിന്റെ പരാമർശത്തോടും അവർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു മൈക്കിൾ മാർട്ടിൻ ഹംഫ്രീസിന് വോട്ട് നൽകുമെന്ന് പറഞ്ഞത്. തന്റെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന നേതാവാണ് ഹംഫ്രീസ് എന്നും അതുകൊണ്ട് തന്നെ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയ്ക്കായിരിക്കും വോട്ട് ചെയ്യുക എന്നുമായിരുന്നു മൈക്കിൾ മാർട്ടിന്റെ പ്രസ്താവന.
Discussion about this post

