ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ റീച്ചാർജ് ഹബ്ബുകൾ സ്ഥാപിക്കും. ഗതാഗതമന്ത്രി ദരാഗ് ഒ’ബ്രയാനാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 90 ചാർജിംഗ് ഹബ്ബുകൾ ആയിരിക്കും പുതുതായി സ്ഥാപിക്കുക.
അയർലൻഡിലെ നാഷണൽ പ്രൈമറി, സെക്കന്ററി റോഡ് ശൃംഖലയിൽ ആയിരിക്കും ചാർജിംഗ് ഹബ്ബുകൾ സജ്ജീകരിക്കുക. 250 കിലോവാൾട്ട് ശേഷിയുള്ള 192 പുതിയ ഫാസ്റ്റ് റീച്ചാർജിംഗ് പോയിന്റുകൾ സജ്ജമാക്കും. ഈ ചാർജിംഗ് പോയിന്റുകൾ തമ്മിൽ 30 കിലോ മീറ്ററോ അതിൽ കുറവോ ദൂരം മാത്രമായിരിക്കും ഉണ്ടാകുക. ചാർജ്ജിംഗ് ഹബ്ബുകളുടെ നിർമ്മാണത്തിനായി ഏകദേശം 10 മില്യൺ യൂറോ അനുവദിക്കാനാണ് തീരുമാനം.
Discussion about this post

