ഡബ്ലിൻ: ക്ലോൺസ്കീഗിലുള്ള മുസ്ലീം പള്ളി തുടർച്ചയായി അടച്ചിടുന്നതിനെതിരെ പ്രതിഷേധം. മുസ്ലീം കമ്യൂണിറ്റി അയർലൻഡാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പള്ളിയും ഇതിനോട് ചേർന്നുള്ള സാംസ്കാരിക കേന്ദ്രവും തുറക്കണമെന്നാണ് ഇവരുടെ ആവശ്യം.
കുട്ടികൾ ഉൾപ്പെടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്തത്. പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ കഴിയാത്തത് വലിയ മാനസിക ബുദ്ധിമുട്ടാണ് നൽകുന്നത് എന്ന് കമ്യൂണിറ്റി അംഗങ്ങൾ വ്യക്തമാക്കി. കുട്ടികളുടെ ക്ലാസുകൾ മുടങ്ങി. പ്രധാന സേവനങ്ങൾ നഷ്ടമായി എന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു. സാംസ്കാരിക കേന്ദ്രത്തിൽ ഒരു സ്കൂൾ, റസ്റ്റോറന്റ്, കട എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നു.
Discussion about this post

