കോർക്ക്: കൗണ്ടി കോർക്കിൽ 40 കാരന് പരിക്കേൽക്കാൻ ഇടയായ ആക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ പോലീസ്. വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് പ്രചരിക്കുന്നത് എന്നും ആരും വിശ്വസിക്കരുതെന്നും പോലീസ് വ്യക്തമാക്കി. ഐപിഎഎസ് ( ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ സർവ്വീസ് ) സെന്ററിൽവച്ചായിരുന്നു 40 കാരൻ ആക്രമിക്കപ്പെട്ടത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം.
40 കാരന് നേരെ ആക്രമണം ഉണ്ടായത് മിച്ചൽസ്ടൗണിലെ ഐപിഎസ് സെന്ററിൽവച്ചല്ലെന്നും സ്വകാര്യ വസതയിൽവച്ചാണെന്നും പോലീസ് അറിയിച്ചു. വ്യാജ പ്രചാരണം നടത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകിയിട്ടുണ്ട്. അതേസമയം 40 കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായിട്ടുണ്ട്.

