കോർക്ക്: കൗണ്ടി കോർക്കിൽ മൃതദേഹം കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം ആണ് റോക്ക്വ്യൂ ടെറസിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വിവരം അറിഞ്ഞ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച അർദ്ധരാത്രി 12 മുതൽ പുലർച്ചെ 2 വരെ, ഡൊണറൈൽ ഗ്രാമത്തിന് സമീപമുണ്ടായിരുന്നവർ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

