ഡബ്ലിൻ: പാലിന്റെ വില കുറച്ച് അയർലൻഡിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളായ ആൽഡിയും ലിഡിലും. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു സൂപ്പർമാർക്കറ്റുകളുടെ വമ്പൻ പ്രഖ്യാപനം. 2023 ന് ശേഷം ഇത് ആദ്യമായിട്ടാണ് പാൽ വില കുറയ്ക്കാൻ സൂപ്പർമാർക്കറ്റുകൾ തയ്യാറാകുന്നത്.
പാലിന് 16 സെന്റിന്റെ ഇളവാണ് ലിഡിൽ വരുത്തിയിരിക്കുന്നത്. വിലക്കുറവ് പ്രഖ്യാപിച്ചതിന് പിന്നാലെ ലിഡിൽ ഷോപ്പുകളിൽ രണ്ട് ലിറ്റർ പാലിന് 2.35 യൂറോയും മൂന്ന് ലിറ്റർ പാലിന് 3.39 യൂറോയും ആയി. നേരത്തെ ഇത് യഥാക്രമം 2.45 യൂറോ 3.55 യൂറോ എന്ന നിലയിൽ ആയിരുന്നു.
പാലിൽ 3 സെന്റ് മുതൽ 16 സെന്റ് വരെയാണ് ആൽഡി കുറവ് വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഈ വിലക്കുറവ് പ്രാബല്യത്തിൽവരും. പണപ്പെരുപ്പത്തെ തുടർന്ന് മുൻ വർഷങ്ങളിൽ പാൽ വിലയിൽ വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.

