ഡബ്ലിൻ: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പമായി ഐറിഷ് ഡീർ കമ്മീഷൻ. രാജ്യത്തെ നിരത്തുകളിൽ ജാഗ്രത പാലിക്കണമെന്ന് ഐഡിസി അറിയിച്ചു. മാനുകളുടെ പ്രജനന കാലം ആരംഭിച്ചതിന് പിന്നാലെയാണ് ഐഡിസിയുടെ മുന്നറിയിപ്പ്.
സെപ്തംബറിൽ ആരംഭിച്ച പ്രജനന കാലം നവംബറിൽ ആണ് അവസാനിക്കുക. ഈ കാലഘട്ടത്തിൽ ആൺ മാനുകൾ തമ്മിൽ സംഘർഷം ഉണ്ടാകാറുണ്ട്. റോഡുകളിൽ വച്ചുള്ള ഇത്തരം കൊമ്പുകോർക്കൽ പലപ്പോഴും വാഹനയാത്രികരെ അപകടത്തിൽപ്പെടുത്താറുണ്ട്. ഇതേ തുടർന്നാണ് മുന്നറിയിപ്പ്.
പുലർച്ചെ സമയങ്ങളിലും സന്ധ്യാസമയങ്ങളിലും റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനയാത്രികർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ഐഡിസി വ്യക്തമാക്കി. വനമേഖലകൾ, മലനിരകൾ എന്നിവയ്ക്ക് സമീപമുള്ള മേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ അപകട സാധ്യത കൂടുതലാണെന്നും ഐഡിസി അറിയിച്ചു.

