- നഷ്ടമാകുക നൂറോളം തൊഴിലുകൾ; പ്രതിസന്ധിയിൽ ജീവനക്കാർ
- ഷാനനിനും ടൊറന്റോയ്ക്കുമിടയിൽ സർവ്വീസ്; പ്രഖ്യാപനവുമായി എയർ കാഡന
- ഐ ആം ഗെയിം അയർലൻഡിലും; പ്രദർശനം ആരംഭിച്ചു
- ട്രെയിനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 12 കാരന് ജീവൻ നഷ്ടമായി
- മട്ടാഞ്ചേരിയിൽ രാസലഹരി വേട്ട : രണ്ട് പേർ അറസ്റ്റിൽ
- ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
- വിവാഹം ഉറപ്പിച്ചപ്പോൾ സൗഹൃദം ഉപേക്ഷിച്ചു ; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; യുവാവിനെ മർദ്ദിച്ച് നാട്ടുകാർ
- മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വിറ്റ് ശ്രീഹരി പണം വാങ്ങി : പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെ എസ് യു
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ സെന്റ് മേരീസ് കത്തീഡ്രൽ ഇന്ന് അടച്ചിടും. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കത്തീഡ്രൽ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഏകദേശം രണ്ടര വർഷം വേണ്ടിവരുമെന്നാണ് സൂചന. 17 മില്യൺ യൂറോ ചിലവിട്ടാണ് പള്ളി നവീകരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡബ്ലിൻ സിറ്റി കൗൺസിൽ ആസൂത്രണ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് മുതൽ പള്ളി അടച്ചിടാൻ തീരുമാനം ആയത്. മാൾബറോ സ്ട്രീറ്റിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 200 വർഷങ്ങൾക്ക് മുൻപ് ഇതൊരു താത്കാലിക പ്രാർത്ഥനാ കേന്ദ്രം മാത്രമായിരുന്നു. പിന്നീടാണ് കത്തീഡ്രൽ നവീകരിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ സെന്റ് മേരീസിനെ നഗരത്തിലെ ഔദ്യോഗിക കത്തോലിക്കാ കത്തീഡ്രലായി നാമകരണം ചെയ്തിരുന്നു.
ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 50 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. സ്ത്രീയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ലിമാവാഡിയിലെ ഡ്രമ്മെയ്ൻ റോഡ് പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്നു 50 കാരി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി 50 കാരിയ്ക്ക് വൈദ്യസഹായം നൽകി. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ലിമെറിക്ക്: തർലെസിനും ലിമെറിക്ക് ജംഗ്ഷനുമിടയിലെ ട്രെയിൻ സർവ്വീസ് നിർത്തിവച്ചു. ഗുരുതരമായ സംഭവം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ സർവ്വീസുകൾ നിർത്തിവയ്ക്കുകയാണെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്. യാത്രികർക്കായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐറിഷ് റെയിൽ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ട്രെയിൻ സർവ്വീസ് ഉണ്ടാകില്ലെന്നാണ് ഐറിഷ് റെയിൽ പറയുന്നത്. അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. മണിക്കൂറുകളോളം ലൈൻ അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിവരം.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. അഞ്ച് കൗമാരക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു അപകടം ഉണ്ടായത്. നാസ് ജനറൽ ആശുപത്രിയിലാണ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയാകും പോസ്റ്റ്‌മോർട്ടവും. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മരിച്ചവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ പുലർച്ചെ എം9 ൽ ആയിരുന്നു അപകടം ഉണ്ടായത്. തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ എത്തിയ കാർ കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡെറി: ഡെറിയിലെ ബോൺഫയറിൽ പലസ്തീൻ, അമേരിക്കൻ പതാകകൾ ഉൾപ്പെടെ സ്ഥാപിച്ച സംഭവത്തിൽ പ്രതികരിച്ച് വടക്കൻ അയർലൻഡ് പോലീസ്. സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. പതാകകൾ, പോപ്പി റീത്തുകൾ, ബാനറുകൾ, രാഷ്ട്രീയ സാമഗ്രികൾ, സാഷുകൾ, ഫുട്‌ബോൾ ഷർട്ടുകൾ എന്നിവകളായിരുന്നു ബോൺഫയറിൽ സ്ഥാപിച്ചിരുന്നത്. വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലിന്റെ ചിത്രവും ബോൺ ഫയറിൽ ഉൾപ്പെടുത്തിയിരുന്നു. സംഭവത്തെ സിൻ ഫെയ്ൻ പാർട്ടി ശക്തമായി അപലപിച്ചു. ജനാധിപത്യവിരുദ്ധമായ സംഭവം എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു നിരവധിയിടങ്ങളിൽ ബോൺഫയറുകൾ കത്തിച്ചത്.
ഡബ്ലിൻ: മെറ്റ് ഐറാന് പരാതിയുമായി പൊതുജനങ്ങൾ. താപനില മുന്നറിയിപ്പിൽ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കൗണ്ടി കെറിയിലെ ട്രേലിയിലെ താപനിലയിലുണ്ടായ വ്യത്യാസം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ട്രേലിയിൽ 26 ഡിഗ്രി സെൽഷ്യസ് താപനിലയും വെയിലും ഉണ്ടാകുമെന്നായിരുന്നു മറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ 15 അല്ലെങ്കിൽ 16 ഡിഗ്രി സെൽഷ്യസ് മാത്രമേ പ്രദേശത്ത് അനുഭവപ്പെടൂവെന്നായിരുന്നു മെറ്റ് ഐറാന്റെ വെബ്‌സൈറ്റിലെ വിവരം. മാസങ്ങളായി ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്ന് ആളുകൾ പറയുന്നു.
കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. മരിച്ച അഞ്ച് പേരും കൗമാരക്കാരാണ്. ഞായറാഴ്ച പുലർച്ചെയായിരുന്നു എം9 ൽ അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നിലയും ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. തെറ്റായ ദിശയിലെത്തിയ കൗമാരക്കാരുടെ വാഹനം രണ്ടാമത്തെ വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. ഒരു കുടുംബം ആയിരുന്നു രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മോഷ്ടിച്ച കാർ പോലീസുകാരുടെ കാറുമായി കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഡബ്ലിൻ 18 ലെ എം50 യിൽ വച്ചായിരുന്നു കൂട്ടിയിടി. സംഭവ ശേഷം കടന്നുകളഞ്ഞ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്ലെൻകെയ്ൻ ഡ്രൈവിലെ ഗാലപ്‌സിൽ പട്രോളിംഗ് നടത്തുകയായിരുന്നു ഗാർഡ. ഇതിനിടെയാണ് അമിത വേഗത്തിലുള്ള കാർ കണ്ടത്. ഇതോടെ ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിർത്തിയില്ല. നിയന്ത്രണം വിട്ട കാർ പോലീസ് വാഹനവും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. സംഭവ സമയം പോലീസ് വാഹനത്തിൽ ഒരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കേൽക്കാത്തത് ആശ്വാസമായി.
ലൗത്ത്: കൗണ്ടി ലൗത്തിൽ കാണാതായ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി. പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല, ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അമ്മയെയും കുഞ്ഞിനെയും കാണാതെ ആയത്. 20 വയസ്സുള്ള ജേഡ് റോളണിനെയും മകനെയുമാണ് കാണാതെ ആയത്. സംഭവത്തിന് പിന്നാലെ വീട്ടുകാർ ബന്ധുക്കൾക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് സഹായത്തിനായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്.
ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ ട്രാപ്പ് ആൻഡ് ഡ്രാഗ് അപകടങ്ങൾ തടയാൻ ശക്തമായ സാങ്കേതിക സംവിധാനങ്ങൾ വേണമെന്ന് ആവശ്യം. യാത്രികരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ സാങ്കേതിക വിദ്യകൾ ഉടൻ സ്ഥാപിക്കണമെന്നാണ് റെയിൽവേ ആക്‌സിഡന്റ് ആൻഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആവശ്യപ്പെടുന്നത്. മെയ് മാസത്തിൽ സ്റ്റിൽഓർഗനിൽ കൗമാരക്കാരി അപകടത്തിൽപ്പെട്ടിരുന്നു. ട്രാമിന്റെ വാതിലിൽ കുട്ടിയുടെ കോട്ട് തുടുങ്ങുകയായിരുന്നു. മീറ്ററുകളോളം കുട്ടിയും ട്രാമിനൊപ്പം ഓടി. എന്നാൽ ഇതിനിടെ വീണ് കുട്ടിയുടെ മുഖത്ത് സാരമായ പരിക്കുകൾ ഏൽക്കുകയായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആധുനിക സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
