ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഹാറ്റ്ഫീൽഡ് സ്ട്രീറ്റ് പ്രദേശത്തെ റെസിഡൻഷ്യൽ പ്രദേശത്തെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അർദ്ധരാത്രി 12 മണിയോടെ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. തീപിടിത്തത്തിൽ വീടിന്റെ ജനാല കത്തിനശിച്ചിട്ടുണ്ട്. രണ്ട് ബോംബുകളാണ് വീടിന് നേരെയെറിഞ്ഞത്. സംഭവ സമയം വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. മുഖം മൂടി ധരിച്ച രണ്ട് പേരെ പ്രദേശത്ത് കണ്ടതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

