നോക്ക്: കൃപാസനം അയർലൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 24 ന് നടക്കും. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിൽവച്ചാണ് യജ്ഞം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികൾക്ക് വൈകീട്ടോടെയാണ് സമാപനം ആകുക.
അഖണ്ഡ ജപമാലയോടെയാണ് പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കുക. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് ദിവ്യബലിയുണ്ടായിരിക്കുന്നതാണ്. തുവാം ആൻഡ് കില്ലാല അതിരൂപതയുടെ ആർച്ച്ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് ഡുഫിയുടെ നേതൃത്വത്തിൽ ആയിരിക്കും ദിവ്യബലി. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഡബ്ലിൻ, കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്ക് എന്നിവിടങ്ങളിൽ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0899470941, 0894562531 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

