ഡബ്ലിൻ: ഡബ്ലിനിലെ വിറ്റ്ഫീൽഡ് ജയിലിലെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കൊല്ലപ്പെട്ട വ്യക്തിയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 39 വയസ്സുള്ള ഡബ്ലിൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇരുവർക്കും തമ്മിൽ തർക്കങ്ങൾ ഉണ്ടായതായി സൂചനയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതി പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post

