ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില വർധിപ്പിക്കാൻ തീരുമാനിച്ച് പൈനർജി. സെപ്തംബർ മുതൽ പുതിയ നിരക്കുകൾ നിലവിൽവരും. പൈനർജിയുടെ തീരുമാനം ഏകദേശം 28,000ത്തിലധികം ഉപഭോക്താക്കളെ ആയിരിക്കും ബാധിക്കുക.
വൈദ്യുതി വിലകളിൽ 7.6 ശതമാനത്തിന്റെ വർധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. സെപ്തംബർ 14 മുതലാണ് ഈ വർധനവ് പ്രാബല്യത്തിൽവരികയെന്നാണ് റിപ്പോർട്ടുകൾ. ഇത് 169 യൂറോയുടെ വാർഷിക വർധനവിന് തുല്യമാണ്. അതേസമയം സ്റ്റാൻഡിംഗ് ചാർജുകളിൽ മാറ്റം വരുത്തില്ലെന്ന് പൈനർജി വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം പ്രീ പേയ് പവർ, ഇലക്ട്രിക് അയർലൻഡ്, യുനോ എർജി, ഫ്ളോഗാസ് എന്നീ കമ്പനികളും വില വർധിപ്പിച്ചിരുന്നു.
Discussion about this post

