ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ജലം സംരക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഐറിഷ് വാട്ടർ. സമീപഭാവിയിലും വെള്ളത്തിന്റെ വിതരണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഐറിഷ് വാട്ടറിന്റെ ഓർമ്മപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ അതിശക്തമായ ചൂട് ആയിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്.
ഐറിഷ് വാട്ടറിന് 750 വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് ഉള്ളത്. ഇവയിൽ ഭൂരിഭാഗവും ജലവിതരണത്തിനായി ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇത് ജലം വിതരണം ചെയ്യുന്ന സ്രോതസ്സുകളിലെ ജലനിരപ്പ് താഴാൻ കാരണമാകും. ഇത് കണക്കിലെടുത്ത് 37 സപ്ലൈകളിൽ പൊതുജനങ്ങളെ ബാധിക്കാത്ത വിധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

