കെറി: കൗണ്ടി കെറിയിലെ തീരത്ത് കുടുങ്ങിയ ഡോൾഫിനുകളെ രക്ഷിക്കാൻ സഹായിച്ച പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് ഐറിഷ് വെയിൽസ് ആൻഡ് ഡോൾഫിൻ ഗ്രൂപ്പ്. ബുധനാഴ്ച ആയിരുന്നു ഡൈൻജിയൻ ഉയി ച്യൂസിന് പടിഞ്ഞാറുള്ള കടൽ തീരത്ത് ഡോൾഫിനുകൾ എത്തിയത്.
കുഞ്ഞ് ഡോൾഫിനുകൾ ഉൾപ്പെടെ കരയിൽ എത്തിയവയിൽ ഉണ്ടായിരുന്നു. 21 ഡോൾഫിനുകളായിരുന്നു ഉണ്ടായിരുന്ന്. ഇതിൽ ഒൻപത് എണ്ണം കരയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ചത്തിരുന്നു. ബാക്കിയുള്ളവയെ തിരികെ കടലിലേക്ക് തന്നെ അയക്കുകയായിരുന്നു. പ്രദേശവാസികളും സംഭവ സമയം അവിടെയുണ്ടായിരുന്ന വിനോദ സഞ്ചാരികളും രക്ഷാ പ്രവർത്തനത്തിൽ പങ്കുകൊണ്ടു. ഇതോടെയാണ് നന്ദി അറിയിച്ച് ഐഡബ്ല്യുഡിജി രംഗത്ത് എത്തിയത്.
Discussion about this post

