ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിലെ കിടക്കക്ഷാമം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ചത്തെ കണക്കുകൾ പുറത്തുവരുമ്പോൾ കിടക്കകൾ ലഭിക്കാത്ത 556 രോഗികളാണ് വിവിധ ആശുപത്രികളിലായുള്ളത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്. ഐഎൻഎംഒയാണ് കിടക്കകൾ ലഭിത്താവരുടെ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ രോഗികളിൽ 344 പേർ അത്യാഹിത വിഭാഗങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. 212 പേർ വാർഡുകളിലും മറ്റുമായി ചികിത്സയിലുണ്ട്. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ പേർ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 100 പേർ. ഇതിൽ 28 പേർ അത്യാഹിത വിഭാഗത്തിലും 72 പേർ വാർഡുകളിലും മറ്റിടങ്ങളിലുമായിട്ടാണ് ചികിത്സയിൽ കഴിയുന്നത്. സെന്റ് വിൻസന്റ് ആശുപത്രിയിൽ 64 രോഗികൾ ട്രോളികളിൽ ചികിത്സയിലുണ്ട്. കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണം ഏറ്റവും കുറവുള്ളത് ബ്യൂമോണ്ട് ആശുപത്രിയിലാണ്. 14 പേർക്കാണ് ഇവിടെ കിടക്ക ലഭിക്കാനുള്ളത്.

Read More

ഡബ്ലിൻ: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യം. വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മേരി ഐക്കനാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. ആർടിഇയുടെ മോണിംഗ് അയർലൻഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കിൽഡെയറിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അവരുടെ പ്രതികരണം. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനെ മഹത്വവത്കരിച്ചുകൊണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണം എന്നാണ് ആവശ്യം. ഇത്തരത്തിൽ വീഡിയോകൾ പ്രചരിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണം. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സാഹസിക ഡ്രൈവിംഗിന് ആളുകൾ മുതിരുന്നതെന്നും മേരി കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: യൂറോപ്യൻ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് അഭിമാനമായി മോണ മക്ഷാരി. ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. വനിതകളുടെ 50 മീറ്റർ ബ്രെസ്റ്റ്സ്‌ട്രോക്ക് ഫൈനലിലാണ് നേട്ടം. സ്ലൈഗോ സ്വദേശിനിയാണ് മോണ. 29.95 സെക്കന്റ് സമയം കൊണ്ടാണ് മോണ ഫിനിഷ് ചെയ്തത്. ഇതോടെ ഐറിഷ് റെക്കോർഡ് കൂടിയാണ് മോണ തകർത്തത്. ലിത്വാനയുടെ റൂട്ട മെയ്‌ലുട്ടിറ്റെയാണ് സ്വർണമെഡൽ നേടിയത്. 29.93 സെക്കൻഡിൽ റൂട്ട ഫിനിഷ് ചെയ്യുകയായിരുന്നു. 29.94 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ഇറ്റലിയുടെ ബെനഡെറ്റ പിലാറ്റോ വെള്ളിയും സ്വന്തമാക്കി. മോണ  മുമ്പ് 100 മീറ്ററിലും 200 മീറ്ററിലും വെള്ളിയും വെങ്കലവും നേടിയിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിലെ വിറ്റ്ഫീൽഡ് ജയിലിലെ അന്തേവാസി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായതാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. ടാല സ്വദേശിയും 39 കാരനുമായ ബ്രണ്ടൻ ഗഹാനാണ് മരിച്ചത്. ഇന്നലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുത്തേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മറ്റൊരാൾക്കൊപ്പമാണ് ഗഹാനെ പാർപ്പിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച വിശദാംശങ്ങളാണ് പോലീസ് തേടുന്നത്. ഗഹാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കേസിലാണ് ഗഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി തടവുശിക്ഷ വിധിക്കുകയായിരുന്നു.

Read More

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിനാമോർ സ്വദേശി അലൻ ക്രീമറാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അലന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ് കുടുംബം. ബല്ലിനാമോറിലെ കിൽട്ടിമൂഡനിൽ ഫാമിലി ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ആയിരുന്നു സംഭവം. അലന്റെ മൃതദേഹം ഇന്നലെ പുലർച്ചെയോടെയാണ് ലഭിച്ചത്. മൃതദേഹം സ്ലൈഗോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അമ്മയും അച്ഛനും സഹോദരിയുമാണ് അലനുള്ളത്. ഇവർക്ക് പുറമേ രണ്ട് മുത്തശ്ശിമാരും മുത്തച്ഛനുമുണ്ട്.

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരതരമായി തുടരുന്നു. സഹോദരങ്ങളായ രണ്ട് യുവതികളും മറ്റൊരു യുവതിയും കുട്ടിയുമാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ്. യുകെയിലേക്ക് പോകാൻ ഡബ്ലിൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെയാണ് എതിർദിശയിൽ നിന്നുവന്ന കൗമാരക്കാരുടെ കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചത്. യുകെയിൽ കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു യാത്ര. പരിക്കേറ്റ കുട്ടിയ്ക്ക് ഏഴ് വയസ്സാണ് പ്രായം. മോട്ടോർവേയിലൂടെ ശരിയായ ദിശയിലൂടെ സഞ്ചരിക്കുകയായിരുന്നു വാഹനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പുതിയ സീബ്രാ ക്രോസിംഗുകൾ ഇടംപിടിയ്ക്കുന്നു. കഴിഞ്ഞ ആഴ്ച മുതൽ 10 പുതിയ സീബ്രാ ക്രോസിംഗുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. റോഡുകളിൽ മാറ്റം വരുത്തതിന്റെ ഭാഗമാണ് സീബ്രാ ക്രോസിംഗുകൾ. അടുത്തമാസത്തോടെ 10 ക്രോസിംഗുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ഇതിന് ശേഷം 10 പുതിയ ക്രോസിംഗുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ഇത് ഈ വർഷം അവസാനത്തോടെയായിരിക്കും പൂർത്തിയാകുക. മുൻപത്തെ സീബ്രാ ക്രോസിംഗുകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് പുതിയ ക്രോസിംഗുകൾ നിർമ്മിക്കുന്നത്. പാരീസ്, ലിസ്ബൺ എന്നിവിടങ്ങളിലെ റോഡുകൾക്ക് സമാനമായ രൂപകൽപ്പന ആയിരിക്കും ഉണ്ടായിരിക്കുക. പരമ്പരാഗത ആംബർ ബീക്കൺ ലൈറ്റുകൾ ഉണ്ടാകില്ല. ചിലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ലൈറ്റുകൾ നീക്കം ചെയ്തത്.

Read More

ഗാൽവേ: പുതിയ അധ്യയന വർഷം ആരംഭിക്കാനാരിക്കെ സ്‌കൂളിലേക്ക് പോകാൻ ഗതാഗത സൗകര്യമില്ലാതെ വിദ്യാർത്ഥികൾ. ഗാൽവേയിലെ 30 ലധികം വിദ്യാർത്ഥികൾക്കാണ് സൗകര്യമില്ലാത്തത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നാണ് ഇവരുടെ രക്ഷിതാക്കളുടെ ആവശ്യം. പ്രതിസന്ധി നേരിടുന്നവരിൽ മുതിർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുന്നു. വിദ്യാഭ്യാസ വകുപ്പിനായി ബസ് ഐറാൻ നടത്തുന്ന സ്‌കൂൾ ഗതാഗത പദ്ധതി ഗാൽവേയിലെ വിദ്യാർത്ഥികൾക്കും അനുവദിക്കണമെന്ന ആവശ്യം നിലവിൽ ഉയരുന്നുണ്ട്. 2025ൽ, 181,000-ത്തിലധികം കുട്ടികളും യുവാക്കളും ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ആവശ്യകത വർദ്ധിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയെ നിയന്ത്രിക്കുന്ന നിയമങ്ങൾ വലിയ മാറ്റമില്ലാതെ തുടരുന്നത് പല കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കുട്ടികൾ അവരുടെ അടുത്തുള്ള നാഷണൽ സ്‌കൂളിൽ നിന്ന് കുറഞ്ഞത് 3.2 കിലോമീറ്റർ അകലെയോ അല്ലെങ്കിൽ അവരുടെ അടുത്തുള്ള പോസ്റ്റ്-പ്രൈമറി സ്‌കൂളിൽ നിന്ന് 4.8 കിലോമീറ്റർ അകലെയോ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് പൊതുവെ സ്‌കൂൾ ഗതാഗതത്തിന് അർഹതയുണ്ട്. എന്നാൽ വീടുകളിൽ…

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. മോട്ടോർവേയിൽ തെറ്റായ ഭാഗത്തുകൂടി വാഹനമോടിക്കുന്നത് വലിയ നിരുത്തരവാദപരമായ കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് ആയിരുന്നു കെല്ലിയുടെ പ്രതികരണം. ഈ മാസം ആദ്യം എം50 യിലും വാഹനാപകടം ഉണ്ടായിരുന്നു. എം50 യിൽ അടുത്തിടെയുണ്ടായ അപകടകരമായ സംഭവം വളരെ ഭയാനകമാണ്. മോട്ടോർവേയുടെ തെറ്റായ വശത്തുകൂടി വാഹനമോടിക്കുന്നത് നിരുത്തരവാദപരമാണ്. തീർച്ചയായും ഇത് സ്വയം തിരിച്ചറിയേണ്ടതാണ്. അശ്രദ്ധമായ പെരുമാറ്റം നിരപരാധികളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത്. എയിർ ഒഗിൽ നിന്നുള്ള 15 ഉം 16 ഉം വയസ്സുള്ള സഹോദരങ്ങളായ അലക്‌സ്, ജെറമി മക്കാർത്തി, ആത്തിയിൽ നിന്നുള്ള ജോ കാർത്തി , ടുള്ളോ റോഡിൽ നിന്നുള്ള ബാരി ചാപ്പൽ, ജാക്ക് കെന്നഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇവരുടെ പേര് വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എല്ലാവരും കിൽഡെയർ കൗണ്ടിയിൽ നിന്നുള്ളവരാണ്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ബിഎംഡബ്ല്യു കാറിൽ അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്നു കുട്ടികൾ. എം9 ലൂടെ ഇവർ തെറ്റായ ദിശയിൽ വാഹനം ഓടിച്ചു. ഇത് നാലംഗ കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Read More