ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പുതിയ സീബ്രാ ക്രോസിംഗുകൾ ഇടംപിടിയ്ക്കുന്നു. കഴിഞ്ഞ ആഴ്ച മുതൽ 10 പുതിയ സീബ്രാ ക്രോസിംഗുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. റോഡുകളിൽ മാറ്റം വരുത്തതിന്റെ ഭാഗമാണ് സീബ്രാ ക്രോസിംഗുകൾ. അടുത്തമാസത്തോടെ 10 ക്രോസിംഗുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
ഇതിന് ശേഷം 10 പുതിയ ക്രോസിംഗുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ഇത് ഈ വർഷം അവസാനത്തോടെയായിരിക്കും പൂർത്തിയാകുക. മുൻപത്തെ സീബ്രാ ക്രോസിംഗുകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് പുതിയ ക്രോസിംഗുകൾ നിർമ്മിക്കുന്നത്. പാരീസ്, ലിസ്ബൺ എന്നിവിടങ്ങളിലെ റോഡുകൾക്ക് സമാനമായ രൂപകൽപ്പന ആയിരിക്കും ഉണ്ടായിരിക്കുക. പരമ്പരാഗത ആംബർ ബീക്കൺ ലൈറ്റുകൾ ഉണ്ടാകില്ല. ചിലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ലൈറ്റുകൾ നീക്കം ചെയ്തത്.

