കൊച്ചി : അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി ശ്രീഹരിയുടെ ഫോണിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി.
പോലീസിന്റെ അനുമതിയോടെ വിദ്യാർത്ഥികളാണ് ശ്രീഹരിയുടെ ഫോൺ പരിശോധിച്ചത് . ഫോൺ പരിശോധിച്ച ഒരു പെൺകുട്ടിയുടേതുൾപ്പെടെയുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകൾ വഴി ശ്രീഹരി ഈ ചിത്രങ്ങൾ വിറ്റതായി തെളിവുകൾ ഉണ്ടായിരുന്നു.
ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ അധ്യാപകരുടെ ഫോട്ടോകൾ എടുത്ത് ചിത്രങ്ങൾ മോർഫ് ചെയ്യുക എന്നതായിരുന്നു ശ്രീഹരിയുടെ രീതി എന്ന് പോലീസ് പറഞ്ഞു . നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തങ്ങൾ കണ്ട കാഴ്ച കണ്ട് ഞെട്ടിപ്പോയെന്നും ചിത്രങ്ങളും വീഡിയോകളും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ മോർഫ് ചെയ്തതാണെന്നുമാണ് ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികൾ പറഞ്ഞത് .
ഇന്നലെയാണ് ശ്രീഹരിയെ തൃക്കാകര പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭാരത് മാതാ കോളേജിലെ കെഎസ്യു മീഡിയ കമ്മിറ്റി അംഗമായിരുന്ന ശ്രീഹരിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി കെഎസ് യു അറിയിച്ചിരുന്നു

