കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത്. എയിർ ഒഗിൽ നിന്നുള്ള 15 ഉം 16 ഉം വയസ്സുള്ള സഹോദരങ്ങളായ അലക്സ്, ജെറമി മക്കാർത്തി, ആത്തിയിൽ നിന്നുള്ള ജോ കാർത്തി , ടുള്ളോ റോഡിൽ നിന്നുള്ള ബാരി ചാപ്പൽ, ജാക്ക് കെന്നഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇവരുടെ പേര് വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എല്ലാവരും കിൽഡെയർ കൗണ്ടിയിൽ നിന്നുള്ളവരാണ്.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ബിഎംഡബ്ല്യു കാറിൽ അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്നു കുട്ടികൾ. എം9 ലൂടെ ഇവർ തെറ്റായ ദിശയിൽ വാഹനം ഓടിച്ചു. ഇത് നാലംഗ കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

