ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിനാമോർ സ്വദേശി അലൻ ക്രീമറാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അലന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ് കുടുംബം.
ബല്ലിനാമോറിലെ കിൽട്ടിമൂഡനിൽ ഫാമിലി ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ആയിരുന്നു സംഭവം. അലന്റെ മൃതദേഹം ഇന്നലെ പുലർച്ചെയോടെയാണ് ലഭിച്ചത്. മൃതദേഹം സ്ലൈഗോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അമ്മയും അച്ഛനും സഹോദരിയുമാണ് അലനുള്ളത്. ഇവർക്ക് പുറമേ രണ്ട് മുത്തശ്ശിമാരും മുത്തച്ഛനുമുണ്ട്.
Discussion about this post

