- ട്രെയിനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 12 കാരന് ജീവൻ നഷ്ടമായി
- മട്ടാഞ്ചേരിയിൽ രാസലഹരി വേട്ട : രണ്ട് പേർ അറസ്റ്റിൽ
- ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
- വിവാഹം ഉറപ്പിച്ചപ്പോൾ സൗഹൃദം ഉപേക്ഷിച്ചു ; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; യുവാവിനെ മർദ്ദിച്ച് നാട്ടുകാർ
- മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വിറ്റ് ശ്രീഹരി പണം വാങ്ങി : പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെ എസ് യു
- അയോധ്യ വഴിപാട് തട്ടിപ്പ് : അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഒവൈസി ; ജിതേന്ദ്ര മിശ്രയെ നിയമിച്ചതും സർക്കാരല്ലേയെന്ന് ചോദ്യം
- മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: വി. അബ്ദുറഹ്മാനും , സി. സത്യപാലനും നിരീക്ഷണത്തിൽ
- നേപ്പാളിൽ സെപ്റ്റംബർ 7 ന് ദേശീയ ദുഃഖാചരണ ദിനം ; ജീവൻ നഷ്ടമായവർക്ക് ആദരവ്
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ കിൽഡെയർ വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും ഉള്ളടക്കങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ടിക്ക് ടോക്ക്. മീഡിയോ കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടിക്ക് ടോക്കുമായി കമ്മീഷൻ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ ടിക്ക് ടോക്ക് നീക്കം ചെയ്തുവരുന്നുണ്ട്. വാഹനാപകടത്തിന്റെ ദൃശ്യങ്ങളും അതിന് ശേഷമുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് ടിക്ക് ടോക്കിന്റെ നടപടി.അപകടകരമായ രീതിയിൽ വാഹന മോടിക്കുന്നതിന്റെ ദൃശ്യങ്ങളും ടിക്ക് ടോക്ക് നീക്കം ചെയ്യുന്നുണ്ട്. മരണങ്ങളെയും കുറ്റകൃത്യങ്ങളെയും മഹത്വവത്കരിക്കുന്ന ദൃശ്യങ്ങളും ടിക്ക് ടോക്ക് നീക്കം ചെയ്തുവരുന്നുണ്ട്.
ഡബ്ലിൻ: മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാൻ സർക്കാർ. കിൽഡെയറിലെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നീതി മന്ത്രി ജിം ഒ കെല്ലഗൻ ഇതുമായി ബന്ധപ്പെട്ട സൂചന പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങൾ പിന്തുടർന്ന് പിടികൂടുന്നതിനായി ഗാർഡകൾക്ക് പരിശീലനം നൽകുന്ന പദ്ധതി ഈ വർഷം കാര്യക്ഷമമായി തന്നെ നടപ്പിലാക്കും. അമിത വേഗതയിൽ വാഹനമോടിക്കൽ, കാർ മോഷ്ടിക്കൽ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾക്ക് വലിയ പ്രചാരം നൽകുന്നതിൽ നിന്നും സോഷ്യൽ മീഡിയ കമ്പനികൾ വിട്ട് നിൽക്കണം. അയർലൻഡിൽ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇത്. എല്ലാ രാജ്യങ്ങളിലും ഇത് നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്വം സോഷ്യൽ മീഡിയ കമ്പനികൾക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ: കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ വിവിധയിടങ്ങളിൽ പരിശോധന. ഡബ്ലിൻ, മിഡ്ലാൻഡ്സ്, റോസ്ലെയർ യൂറോപോർട്ട് എന്നിവിടങ്ങളിലാണ് റെവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതേ തുടർന്ന് ആയിരക്കണക്കിന് യൂറോകളുടെ കള്ളക്കടത്ത് പിടികൂടി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ദൗത്യത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് കിലോ ഹെർബൽ കഞ്ചാവ്, 65 വ്യാജ ഉത്പന്നങ്ങൾ, 1700 ലധികം ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഡിറ്റക്ടർ നായകളായ സാം, സിയാര എന്നിവരുടെ സഹായത്തോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ചിലവഴിച്ചത് 70,000ത്തിലധികം യൂറോ. എഫ്ഒഐയുടെ ആവശ്യപ്രകാരം സർക്കാരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഏകദേശം 450 പേരോളമാണ് ചടങ്ങിൽ പങ്കെടുത്തത്. കാനപ്പ് സ്വീകരണത്തിനും, ഡ്രിങ്കുകൾ നൽകുന്നതിനുമാണ് കൂടുതൽ തുക ചിലവായിരിക്കുന്നത്. ഡബ്ലിൻ കാസിലിൽ കഴിഞ്ഞ മാസം ആയിരുന്നു പരിപാടി. ഹൈ പ്രൊഫൈൽ പരിപാടിയ്ക്കായി വിദേശകാര്യവകുപ്പ് 192 കുപ്പി ഇറ്റാലിയൻ വീഞ്ഞ് വാങ്ങിയിരുന്നു. 45 യൂറോ ആയിരുന്നു ഒരു കുപ്പി വീഞ്ഞിന്റെ വില. അതേസമയം ഒരു ടോറെ റവോൺ ലുക്കാന്റോ മോണ്ടെപുൾസിയാനോ ഡി അബ്രുസോ ചുവപ്പ് വീഞ്ഞിന് കുപ്പിക്ക് ഏകദേശം 47 യൂറോ ആയിരുന്നു. ഹൈ-എൻഡ് കനാപ്പ് റിസപ്ഷനുള്ള ഭക്ഷണത്തിന് ഏകദേശം 11,750 യൂറോ ചിലവായി. വെള്ള തുണികൾ വാടകയ്ക്കെടുക്കുന്നതിന് ഏകദേശം 1,600യൂറോ ചിലവായി. ഇവ വേദിയിലേക്ക് എത്തിക്കുന്നതിന് വേറെ 369 യൂറോ ചെലവഴിച്ചു. വൈറ്റ് ടേബിൾ ഫ്രില്ലുകൾക്ക്’ ഏകദേശം 900 യൂറോയുടെ ബില്ല് ഈടാക്കി.
കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അശ്രദ്ധയമായ വാഹനമോടിക്കൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ ആയിരുന്നു കിൽഡെയറിലെ എം9 മോട്ടോർവേയിലുണ്ടായ കൂട്ടിയിടിയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായത്. കുട്ടിയുൾപ്പെടെ നാല് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഞായറാഴ്ചയുണ്ടായ റോഡപകടം അത്യന്തം ഭയാനകവും ഞെട്ടിപ്പിക്കുന്നതും ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാർത്ത അതീവ ദു:ഖമുളവാക്കി. ഇത് അശ്രദ്ധയുടെയും അപകടകരമായ പ്രവൃത്തിയുടെയും ഫലമാണ്. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്നതിനും ഇത്തരം സാഹസത്തിന് ആളുകൾ മുതിരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്കേറ്റു. കിൽമാനിഹാൻ വെസ്റ്റിൽ വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 40 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. അപകടത്തിൽ മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ലിമെറിക്ക്: തുർലെസിനും ലിമെറിക്ക് ജംഗ്ഷനും ഇടയിലുള്ള ട്രെയിൻ സേവനങ്ങൾ പുനരാരംഭിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് സർവ്വീസുകൾ സാധാരണ നിലയിൽ ആക്കിയത്. ലൈനിൽ എന്താണ് ഉണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഐറിഷ് റെയിൽ വ്യക്തത വരുത്തിയിട്ടില്ല. വൈകീട്ടോടെയാണ് സേവനങ്ങൾ പുനരാരംഭിച്ചത്. ഗുരുതരമായ സംഭവം എന്ന് മാത്രമാണ് സംഭവത്തെക്കുറിച്ച് ഐറിഷ് റെയിൽ പറഞ്ഞിരിക്കുന്നത്. ഇന്നലെ ആയിരുന്നു ഇരു സ്റ്റേഷനുകൾക്കിടയിലും ബുദ്ധിമുട്ട് നേരിട്ടത്. തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി പ്രശ്‌നത്തോട് പ്രതികരിക്കുകയായിരുന്നു. യാത്രികർക്ക് പകരം ബസ് സംവിധാനം ഐറിഷ് റെയിൽ ഒരുക്കിയിരുന്നു. യാത്രികർക്കുണ്ടായ അസൗകര്യത്തിൽ ഐറിഷ് റെയിൽ ക്ഷമ ചോദിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു.
ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിലെ കിടക്കക്ഷാമം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ചത്തെ കണക്കുകൾ പുറത്തുവരുമ്പോൾ കിടക്കകൾ ലഭിക്കാത്ത 556 രോഗികളാണ് വിവിധ ആശുപത്രികളിലായുള്ളത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്. ഐഎൻഎംഒയാണ് കിടക്കകൾ ലഭിത്താവരുടെ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ രോഗികളിൽ 344 പേർ അത്യാഹിത വിഭാഗങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. 212 പേർ വാർഡുകളിലും മറ്റുമായി ചികിത്സയിലുണ്ട്. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ പേർ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 100 പേർ. ഇതിൽ 28 പേർ അത്യാഹിത വിഭാഗത്തിലും 72 പേർ വാർഡുകളിലും മറ്റിടങ്ങളിലുമായിട്ടാണ് ചികിത്സയിൽ കഴിയുന്നത്. സെന്റ് വിൻസന്റ് ആശുപത്രിയിൽ 64 രോഗികൾ ട്രോളികളിൽ ചികിത്സയിലുണ്ട്. കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണം ഏറ്റവും കുറവുള്ളത് ബ്യൂമോണ്ട് ആശുപത്രിയിലാണ്. 14 പേർക്കാണ് ഇവിടെ കിടക്ക ലഭിക്കാനുള്ളത്.
ഡബ്ലിൻ: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യം. വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മേരി ഐക്കനാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. ആർടിഇയുടെ മോണിംഗ് അയർലൻഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കിൽഡെയറിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അവരുടെ പ്രതികരണം. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനെ മഹത്വവത്കരിച്ചുകൊണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണം എന്നാണ് ആവശ്യം. ഇത്തരത്തിൽ വീഡിയോകൾ പ്രചരിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണം. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സാഹസിക ഡ്രൈവിംഗിന് ആളുകൾ മുതിരുന്നതെന്നും മേരി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: യൂറോപ്യൻ അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് അഭിമാനമായി മോണ മക്ഷാരി. ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. വനിതകളുടെ 50 മീറ്റർ ബ്രെസ്റ്റ്സ്‌ട്രോക്ക് ഫൈനലിലാണ് നേട്ടം. സ്ലൈഗോ സ്വദേശിനിയാണ് മോണ. 29.95 സെക്കന്റ് സമയം കൊണ്ടാണ് മോണ ഫിനിഷ് ചെയ്തത്. ഇതോടെ ഐറിഷ് റെക്കോർഡ് കൂടിയാണ് മോണ തകർത്തത്. ലിത്വാനയുടെ റൂട്ട മെയ്‌ലുട്ടിറ്റെയാണ് സ്വർണമെഡൽ നേടിയത്. 29.93 സെക്കൻഡിൽ റൂട്ട ഫിനിഷ് ചെയ്യുകയായിരുന്നു. 29.94 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ഇറ്റലിയുടെ ബെനഡെറ്റ പിലാറ്റോ വെള്ളിയും സ്വന്തമാക്കി. മോണ മുമ്പ് 100 മീറ്ററിലും 200 മീറ്ററിലും വെള്ളിയും വെങ്കലവും നേടിയിരുന്നു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
