ലേഖകന്‍: sreejithakvijayan

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡ് ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റ് രാജിവച്ചു. ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. വടക്കൻ അയർലണ്ടിലെ ഒരു പ്രാദേശിക ആശുപത്രിയിലെ സേവനങ്ങളെച്ചൊല്ലി അൾസ്റ്റർ യൂണിയനിസ്റ്റ് നേതാവ് ജോൺ ബറോസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജി. കൊളറൈനിലെ കോസ്വേ ആശുപത്രിയിൽ അടിയന്തര ജനറൽ സർജറി സൗകര്യം ഒരുക്കുന്നതിനെച്ചൊല്ലി ആയിരുന്നു തർക്കം. ഈ സേവനം പിൻവലിക്കാൻ ആയിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഈ നീക്കത്തെ എതിർത്ത് ബറോസ് രംഗത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

Read More

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ബർട്ടിലെ ബ്രിഡ്‌ജെൻഡിനും മനോർകണ്ണിംഗ്ഹാമിനും ഇടയിലുള്ള ച13 ൽ വൈകുന്നേരം 5.30 ഓടെയാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലെറ്റർകെന്നി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സാങ്കേതിക പരിശോധനയ്ക്കായി റോഡ് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവരും വിവരം പോലീസിനെ അറിയിക്കേണ്ടതാണ്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വ്യക്തികൾക്ക് നേരെ വധഭീഷണി മുഴക്കി വിമത റിപ്പബ്ലിക്കൻ സംഘം. നിരവധി പേർക്കാണ് സംഘത്തിൽ നിന്നും ഭീഷണി ലഭിച്ചിട്ടുള്ളത്. ഇതേ തുടർന്ന് വലിയ ആശങ്കയിലാണ് പൊതുജനങ്ങൾ. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഭീഷണി സന്ദേശം ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഘടകകക്ഷികളിൽ ഒരാളായ ഒഗ്ലെയ്‌ന ന ഹൈറേനും ഭീഷണി സന്ദേശം ലഭിച്ചതായി ഡിയുപി നോർത്ത് ബെൽഫാസ്റ്റ് എം.എൽ.എ ഫിലിപ്പ് ബ്രെറ്റ് കൂട്ടിച്ചേർത്തു. ഭീഷണികളെക്കുറിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ അദ്ദേഹം വടക്കൻ അയർലൻഡ് പോലീസ് സർവ്വീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐറിഷ് വളണ്ടിയേഴ്‌സ്/ ഡിഫൻ ഫോഴ്‌സസ് ഓഫ് അയർലൻഡാണ് ഭീഷണിയ്ക്ക് പിന്നിൽ എന്നാണ് സൂചന.

Read More

ഡബ്ലിൻ: അയർലൻഡിൽ ഐപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇളവുകൾ ഈ മാസം അവസാനിക്കും. 31 വരെ മാത്രമാണ് ഇളവുകളുള്ളത്. സെപ്തംബർ 1 മുതൽ ഇമിഗ്രേഷൻ നടപടികൾ കർശനമാകും. നീതിന്യായ വകുപ്പും ഇമിഗ്രേഷൻ സർവീസ് ഡെലിവറിയുമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്ത് ഐപിആർ പുതുക്കുന്നതിന് വലിയ കാലതാമസം ആണ് നേരിട്ടിരുന്നത്. ഇത് മൂലം ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേ തുടർന്നാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ജൂലൈ 13 മുതലായിരുന്നു പ്രത്യേക ഇളവുകൾ പ്രാബല്യത്തിൽവന്നത്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രിമറോണിലെ പള്ളിയുടെ കാർ പാർക്കിംഗ് ഏരിയയിലാണ് സംഭവം ഉണ്ടായത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 40 വയസ്സ് പ്രായമുള്ള ആൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒന്നിലധികം പേർ ചേർന്നായിരുന്നു ആക്രമണം. 40 കാരന്റെ പരിക്കുകൾ ഗുരുതരമാണ്. എന്നാൽ ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ സാക്ഷികളോട് വിവരങ്ങൾ നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ രണ്ടാമത്തെ പരിപാടി പ്രഖ്യാപിച്ച് സ്വാൻ ലേക്ക്. ബോർഡ് ഗൈസ് എനർജി തിയേറ്ററാണ് പരിപാടി പ്രഖ്യാപിച്ചത്. ഈ മാസം 23 നാണ് പരിപാടി. ഇവർക്കൊപ്പം ആർടിഇയുടെ ഓർക്കസ്ട്രയും ഉണ്ടായിരിക്കും. ബാലെ ഡി സാന്റിയാഗോയുടെ നേതൃത്വത്തിലുള്ള നൃത്ത സംഘമാണ് സ്വാൻ ലേക്ക്. കമ്പനി അതിന്റെ 66ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ഈ വേളയിലാണ് അയർലൻഡിൽ രണ്ട് പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ക്ലാസിക്കൽ നൃത്ത കമ്പനിയാണ് ഇത്.

Read More

സ്ലൈഗോ: സ്ലൈഗോയിൽ വൻ ലഹരി വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ഒരു ലക്ഷം യൂറോയുടെ കൊക്കെയ്ൻ ആണ് പിടച്ചെടുത്തത്. സംഘടിത കുറ്റകൃത്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിൽ ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. ഇരുവരുടെയും വാഹനങ്ങളിൽ നിന്നും പരിശോധനയ്ക്കിടെ കൊക്കെയ്ൻ പിടികൂടുകയായിരുന്നു. 2007 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 50 പ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ സ്ത്രീയ്ക്ക് 40 ഉം പുരുഷന് 50 ഉം ആണ് പ്രായം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അയർലൻഡിൽ വംശനാശഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട തേനീച്ചയെ കണ്ടെത്തി. ഈ മാസം 11 ന് ആയിരുന്നു അപൂർവ്വയിനത്തിൽപ്പെട്ട തേനീച്ചയെ കണ്ടെത്തിയത്. 26 വർഷങ്ങൾക്ക് മുൻപാണ് ഈ ഇനത്തിനെ അവസാനമായി കണ്ടെത്തിയത്. നോമാഡ് എന്നാണ് കണ്ടെത്തിയ തേനീച്ചയുടെ പേര്. ഓഫാലിയിൽ ആയിരുന്നു ഇതിനെ കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഓഫാലിയിൽ ഈ ഇനത്തെ കാണുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതുവരെ ഏഴ് തവണ മാത്രമാണ് ഇവയെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. നേരത്തെ ഗാൽവേ, ലാവോയിസ് കാർലോ എന്നീ കൗണ്ടികളിൽ കണ്ടെതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ പകുതി മുതൽ സെപ്തംബർ പകുതിവരെയാണ് നോമാഡ് തേനീച്ചകൾ പറന്ന് നടക്കാറുള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് ടോപ്പ് അപ്പ് വായ്പകളുടെ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ. മോർട്ട്‌ഗേജ് സ്വച്ചിംഗ് സേവനമായ Doddl.ie ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് മോർട്ട്‌ഗേജ് ടോപ്പ് അപ്പ് വായ്പകൾ. വീടുകൾ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം വായ്പകൾ എടുക്കാറുള്ളത്. നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്ന ഭവന പ്രതിസന്ധിയാണ് വായ്പകളിലെ വർധനവിന് കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ. മാറി താമസിക്കാൻ വീടുകൾ ഇല്ലാത്തതിനാൽ നിലവിലെ വീടുകളിൽ തന്നെ ആളുകൾ തുടരുന്നുണ്ട്. ഇതിൽ അറ്റകുറ്റപ്പണികൾ നടത്താനും കൂടുതൽ സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് വായ്പകൾ എടുക്കുന്നത്. നിലവിലെ മോർട്ട്‌ഗേജ് ദാതാവിൽ നിന്ന് തന്നെ അധിക തുക വായ്പയെടുക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

Read More

ലിമെറിക്ക്: ലിമെറിക്കിലുണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ചിൽഡേഴ്‌സ് റോഡിൽ ആയിരുന്നു സംഭവം. വെടി ശബ്ദം കേട്ടതായി പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് എത്തുകയായിരുന്നു പോലീസ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. ചിൽഡേഴ്സ് റോഡ് പ്രദേശത്ത് ഉച്ചയ്ക്ക് 2.30 നും 3.30 നും ഇടയിൽ ഉണ്ടായിരുന്നവരുടെ സഹായമാണ് പോലീസ് അഭ്യർത്ഥിക്കുന്നത്.

Read More