കിൽഡെയർ: കൗണ്ടി കിൽഡെയറിൽ അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. മോട്ടോർവേയിൽ തെറ്റായ ഭാഗത്തുകൂടി വാഹനമോടിക്കുന്നത് വലിയ നിരുത്തരവാദപരമായ കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് ആയിരുന്നു കെല്ലിയുടെ പ്രതികരണം. ഈ മാസം ആദ്യം എം50 യിലും വാഹനാപകടം ഉണ്ടായിരുന്നു.
എം50 യിൽ അടുത്തിടെയുണ്ടായ അപകടകരമായ സംഭവം വളരെ ഭയാനകമാണ്. മോട്ടോർവേയുടെ തെറ്റായ വശത്തുകൂടി വാഹനമോടിക്കുന്നത് നിരുത്തരവാദപരമാണ്. തീർച്ചയായും ഇത് സ്വയം തിരിച്ചറിയേണ്ടതാണ്. അശ്രദ്ധമായ പെരുമാറ്റം നിരപരാധികളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

