ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിലെ കിടക്കക്ഷാമം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ചത്തെ കണക്കുകൾ പുറത്തുവരുമ്പോൾ കിടക്കകൾ ലഭിക്കാത്ത 556 രോഗികളാണ് വിവിധ ആശുപത്രികളിലായുള്ളത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്. ഐഎൻഎംഒയാണ് കിടക്കകൾ ലഭിത്താവരുടെ വിവരങ്ങൾ പുറത്തുവിട്ടത്.
ആകെ രോഗികളിൽ 344 പേർ അത്യാഹിത വിഭാഗങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. 212 പേർ വാർഡുകളിലും മറ്റുമായി ചികിത്സയിലുണ്ട്. ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ പേർ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 100 പേർ. ഇതിൽ 28 പേർ അത്യാഹിത വിഭാഗത്തിലും 72 പേർ വാർഡുകളിലും മറ്റിടങ്ങളിലുമായിട്ടാണ് ചികിത്സയിൽ കഴിയുന്നത്. സെന്റ് വിൻസന്റ് ആശുപത്രിയിൽ 64 രോഗികൾ ട്രോളികളിൽ ചികിത്സയിലുണ്ട്. കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണം ഏറ്റവും കുറവുള്ളത് ബ്യൂമോണ്ട് ആശുപത്രിയിലാണ്. 14 പേർക്കാണ് ഇവിടെ കിടക്ക ലഭിക്കാനുള്ളത്.

