ഡബ്ലിൻ: ഡബ്ലിനിലെ വിറ്റ്ഫീൽഡ് ജയിലിലെ അന്തേവാസി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായതാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. ടാല സ്വദേശിയും 39 കാരനുമായ ബ്രണ്ടൻ ഗഹാനാണ് മരിച്ചത്. ഇന്നലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുത്തേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.
മറ്റൊരാൾക്കൊപ്പമാണ് ഗഹാനെ പാർപ്പിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച വിശദാംശങ്ങളാണ് പോലീസ് തേടുന്നത്. ഗഹാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കേസിലാണ് ഗഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി തടവുശിക്ഷ വിധിക്കുകയായിരുന്നു.

