കിൽഡെയർ: കൗണ്ടി കിൽഡെയറിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരതരമായി തുടരുന്നു. സഹോദരങ്ങളായ രണ്ട് യുവതികളും മറ്റൊരു യുവതിയും കുട്ടിയുമാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ്.
യുകെയിലേക്ക് പോകാൻ ഡബ്ലിൻ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടെയാണ് എതിർദിശയിൽ നിന്നുവന്ന കൗമാരക്കാരുടെ കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചത്. യുകെയിൽ കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു യാത്ര. പരിക്കേറ്റ കുട്ടിയ്ക്ക് ഏഴ് വയസ്സാണ് പ്രായം. മോട്ടോർവേയിലൂടെ ശരിയായ ദിശയിലൂടെ സഞ്ചരിക്കുകയായിരുന്നു വാഹനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

