- ട്രെയിനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 12 കാരന് ജീവൻ നഷ്ടമായി
- മട്ടാഞ്ചേരിയിൽ രാസലഹരി വേട്ട : രണ്ട് പേർ അറസ്റ്റിൽ
- ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
- വിവാഹം ഉറപ്പിച്ചപ്പോൾ സൗഹൃദം ഉപേക്ഷിച്ചു ; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; യുവാവിനെ മർദ്ദിച്ച് നാട്ടുകാർ
- മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വിറ്റ് ശ്രീഹരി പണം വാങ്ങി : പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെ എസ് യു
- അയോധ്യ വഴിപാട് തട്ടിപ്പ് : അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഒവൈസി ; ജിതേന്ദ്ര മിശ്രയെ നിയമിച്ചതും സർക്കാരല്ലേയെന്ന് ചോദ്യം
- മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: വി. അബ്ദുറഹ്മാനും , സി. സത്യപാലനും നിരീക്ഷണത്തിൽ
- നേപ്പാളിൽ സെപ്റ്റംബർ 7 ന് ദേശീയ ദുഃഖാചരണ ദിനം ; ജീവൻ നഷ്ടമായവർക്ക് ആദരവ്
ലേഖകന്‍: sreejithakvijayan
മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. സംഭവത്തിൽ 70 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. ചൊവ്വാഴ്ച സ്ലെയ്‌നിലെ ജെയിൻവില്ലെയിൽ എൻ 51 ൽ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ഗാർഡയുമായി ബന്ധപ്പെടണമെന്ന നിർദ്ദേശമുണ്ട്. രാവിലെ 10.40 ഓടെ ആയിരുന്നു സംഭവം. 70 കാരൻ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: ഡബ്ലിനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തി. താല ഗാർഡയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ കുറ്റം ചുമത്തുകയായിരുന്നു. ഇന്ന് തന്നെ യുവാവിനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കും.
വെസ്റ്റ്മീത്ത്: ഈ വർഷത്തെ റോസ് ഓഫ് ട്രാലി കിരീടം സ്വന്തമാക്കി കയോൽഫിൻ നി കോയിലിഗ്. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിലായിരുന്നു 25 കാരിയായ കയോൽഫ് കിരീടം ചൂടിയത്. ട്രാലിയിലെ എംടിയു കെറി സ്‌പോർട്‌സ് അക്കാദമിയിൽ ആയിരുന്നു ഫൈനൽ മത്സരം അരങ്ങേറിയത്. 32 മത്സരാർത്ഥികളായിരുന്നു ഫൈനലിൽ മാറ്റുരച്ചത്. മുടികൊഴിച്ചിൽ രോഗമുള്ള കോയിലിഗ് വിഗ്ഗാണ് ഉപയോഗിക്കുന്നത്. വേദിയിൽ ഇക്കാര്യം കോയിലിഗ് തുറന്നുപറഞ്ഞിരുന്നു. ഇതായിരുന്നു ശ്രദ്ധേയമായത്. ഇതിന് പുറമേ താൻ ഉപയോഗിക്കാറുള്ള വിഗ്ഗുകളും വേദിയിൽ അവർ പരിചയപ്പെടുത്തി. കിരീടം പ്രഖ്യാപിച്ചതിന് പിന്നാലെ വളരെ വികാരാധീതമായിട്ടായിരുന്നു കോയിലിഗിന്റെ പ്രതികരണം.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ സുരക്ഷ ശക്തമാക്കി ഗാർഡ ഷിക്കോണ. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് പോലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നാല് സായുധ സഹായ സംഘങ്ങളെയും പബ്ലിക് ഓർഡർ യൂണിറ്റിനെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾക്ക് പൊതുജനങ്ങളും ഇരയാകുന്നുണ്ട്. ഇതേ തുടർന്നാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ചൈൽഡേഴ്‌സ് റോഡിലുണ്ടായ വെടിവയ്പ്പ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലിമെറിക്കിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇതെല്ലാം വലിയ ആശങ്കയാണ് പ്രദേശവാസികളിൽ സൃഷ്ടിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയ്ക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം പൊളിയുന്നു. പുതിയ ജനസംഖ്യാ സിഎസ്ഒ കണക്കുകൾ പ്രകാരം കുടിയേറ്റവും ഭവന പ്രതിസന്ധിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം പുതിയ വിവരങ്ങൾ കുടിയേറ്റ വിരുദ്ധ പ്രചാരകരുടെ വാദങ്ങൾ പൊളിക്കുന്നതാണ്. അയർലൻഡിൽ ജനസംഖ്യയിൽ ഉണ്ടാകുന്ന വർധനവ് ഭവന പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. എന്നാൽ അതിന് കുടിയേറ്റവുമായി ബന്ധമില്ല. കുടിയേറ്റം കൂടുന്നതും കുറയുന്നതും ഭവന നിർമ്മാണത്തിലെ സമ്മർദ്ദത്തെ വ്യത്യാസപ്പെടുത്തില്ല. അയർലൻഡിന്റെ വ്യവസായ മേഖലയ്ക്ക് വലിയ സംഭാവനകളാണ് കുടിയേറ്റക്കാർ നൽകുന്നത്. നിർമ്മാണ മേഖലയിലും ഇവരാണ് കൂടുതലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഡബ്ലിൻ: അയർലൻഡിൽ പരിശോധനയുമായി തൊഴിൽ വകുപ്പ്. അനധികൃതമായി ജോലിയിൽ തുടരുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ഡബ്ലിൻ അടക്കമുള്ള നഗരങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നുണ്ട്. കാലാവധി അവസാനിച്ചും അനധികൃതമായി അയർലൻഡിൽ തുടരുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്നവരെയും വിദ്യാർത്ഥി വിസയിൽ എത്തി സമയപരിധി ലംഘിച്ച് ജോലി ചെയ്യുന്നവരെയുമാണ് പരിശോധനയിൽ പിടികൂടുക. ഇതിന് പുറമേ വ്യാജ രേഖകൾ ചമച്ച് ജോലിയിൽ തുടരുന്നവർക്കും പിടിവീഴും. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകൾ, എത്‌നിക്ക് ഭക്ഷണശാലകൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ.
ഡബ്ലിൻ: അയർലൻഡിൽ കാലിത്തീറ്റ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കർഷകർ. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസി ഗോർമാൻ പറഞ്ഞു. കാലിത്തീറ്റ പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ കിഴക്ക്, തെക്ക്- കിഴക്ക് മേഖലകളിലുള്ള കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ചൊവ്വാഴ്ച ടീഗാസ്‌കുമായി കർഷക സംഘടനകൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഗോർമാൻ പറഞ്ഞു. അടുത്തിടെ ഫാമുകൾ സന്ദർശിച്ചിരുന്നു. പ്രതിസന്ധി എങ്ങനെ രൂക്ഷമായി എന്ന് നേരിട്ട് കണ്ട് മനസിലാക്കിയ പ്രശ്‌നം കൂടുതൽ വഷളാകുന്നതിന് മുൻപ് മുൻകരുതൽ എടുക്കണം. ഇത് അത്തരമൊരു സമയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അഴിമതിയുമായി ബന്ധപ്പെട്ട് ഗാർഡയ്‌ക്കെതിരെ കേസ്. സേനയുടെ അഴിമതി വിരുദ്ധ യൂണിറ്റാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഡബ്ലിനിൽ താമസിക്കുന്ന 30 വയസ്സുള്ള ഉദ്യോഗസ്ഥനാണ് അഴിമതി ആരോപണം നേരിടുന്നത്. ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 30 കാരനെ കോടതിയിൽ ഹാജരാക്കും.
കിൽഡെയർ: കൗണ്ടി കിൽഡെയറിലെ എം9 ൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള ധനസമാഹരണം പുരോഗമിക്കുന്നു. ഇതുവരെ രണ്ട് ലക്ഷം യൂറോ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സഹോദരങ്ങളും ഏഴ് വയസ്സുള്ള ആൺകുട്ടിയും ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 30 വയസ്സുള്ള സഹോദരിമാരായ അൽമ, നിയാം കിൻസെല്ല, 20 വയസ്സുള്ള ഇളയ സഹോദരി എല്ലി ഹെൻഡ്രിക്കൻ അവരുടെ ഏഴ് വയസ്സുള്ള അന്തരവൻ എന്നിവരായിരുന്നു അപകടത്തിൽപ്പെട്ടത്. അൽമയും നിയാമും ടാലറ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എല്ലി ഗുരുതരമായ പരിക്കുകളോടെ സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റ ആൺകുട്ടി ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ ചികിത്സയിലാണ്. നാല് പേരും കാർലോ സ്വദേശികളാണ്.
ഡബ്ലിൻ: അയർലൻഡിൽ കത്തോലിക്കാക്കാരായി മാമോദീസ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഒരു ദശാബ്ദക്കാലത്തിനിടെ കുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അയോണ ഇൻസ്റ്റിറ്റ്യൂട്ട് സമാഹരിച്ച കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. രൂപതകളിൽ നിന്നും സ്വീകരിച്ച കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2015 നും 2025 നും ഇടയിൽ ഡബ്ലിൻ അതിരൂപതയുടെ മാമോദീസകൾ 40 ശതമാനം കുറഞ്ഞു. ഡബ്ലിനിലെ മാറ്റി നിർത്തിയാൽ കഴിഞ്ഞ ദശകത്തിൽ മറ്റിടങ്ങളിലെ മാമോദീസകളുടെ എണ്ണത്തിൽ 26ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. റിപ്പബ്ലിക്കിൽ രജിസ്റ്റർ ചെയ്ത ജനനങ്ങൾ 2016 ൽ 65,909 ആയിരുന്നു. എന്നാൽ 2025 ൽ ഇത് 54,125 ആയി. ഏകദേശം 18 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതേകാലയളവിൽ വടക്കൻ അയർലൻഡിൽ ജനന നിരക്ക് 21 ശതമാനം കുറഞ്ഞു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
