- ട്രെയിനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 12 കാരന് ജീവൻ നഷ്ടമായി
- മട്ടാഞ്ചേരിയിൽ രാസലഹരി വേട്ട : രണ്ട് പേർ അറസ്റ്റിൽ
- ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
- വിവാഹം ഉറപ്പിച്ചപ്പോൾ സൗഹൃദം ഉപേക്ഷിച്ചു ; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; യുവാവിനെ മർദ്ദിച്ച് നാട്ടുകാർ
- മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വിറ്റ് ശ്രീഹരി പണം വാങ്ങി : പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെ എസ് യു
- അയോധ്യ വഴിപാട് തട്ടിപ്പ് : അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഒവൈസി ; ജിതേന്ദ്ര മിശ്രയെ നിയമിച്ചതും സർക്കാരല്ലേയെന്ന് ചോദ്യം
- മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: വി. അബ്ദുറഹ്മാനും , സി. സത്യപാലനും നിരീക്ഷണത്തിൽ
- നേപ്പാളിൽ സെപ്റ്റംബർ 7 ന് ദേശീയ ദുഃഖാചരണ ദിനം ; ജീവൻ നഷ്ടമായവർക്ക് ആദരവ്
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഈ മാസം 22 ന് നടക്കും. ഡബ്ലിനിലെ ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് വചന ശുശ്രൂഷ നടക്കുക. എല്ലാ മാസവും നാലാമത്തെ ശനിയാഴ്ചകളിലാണ് ഡബ്ലിനിൽ അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ നടത്താറുള്ളത്. രാവിലെ 11 മണി മുതൽ ദേവാലയത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. വൈകീട്ട് നാല് മണിവരെയാണ് പരിപാടി. വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവെൻഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാദർ ജോസഫ് തോട്ടപ്പിള്ളിയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രധാന മോർച്ചറിയായ വൈറ്റ്ഹാളിൽ ഈ വർഷം ഇതുവരെ നടത്തിയത് 500 പോസ്റ്റ്‌മോർട്ടങ്ങൾ. പ്രതിവർഷം 400 പോസ്റ്റ്‌മോർട്ടങ്ങൾ നടത്തുന്നതിനുള്ള ശേഷിമാത്രമാണ് ഈ മോർച്ചറിയ്ക്കുള്ളത്. മോർച്ചറിയിലെയും കൊറോണറുടെ ഓഫീസിലെയും ജീവനക്കാർക്ക് ജോലി ഭാരം ഇരട്ടിയാണെന്ന് വ്യക്തമാക്കുന്നത് കണക്കുകളാണ് ഇത്. ഐറിഷ് അസോസിയേഷൻ ഓഫ് ഫ്യൂണറൽ ഡയറക്ടേഴ്‌സ് അധ്യക്ഷൻ ഫിന്റാൻ കൂണിയാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്. പ്രതിവർഷം ഏകദേശം 400 പോസ്റ്റ്‌മോർട്ടം നടത്താനുള്ള സൗകര്യമാണ് വൈറ്റ്ഹാളിലെ മോർച്ചറിയ്ക്കുള്ളത്. എന്നാൽ ഈ വർഷം ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ തന്നെ ഇവിടെ 500 ലധികം പോസ്റ്റ്‌മോർട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഡബ്ലിനിൽ പോസ്റ്റ്‌മോർട്ടം നടത്തുന്ന ആശുപത്രികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇത് പ്രശ്‌നം രൂക്ഷമാക്കി. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ഭവന വില ഉയരുന്നത് മന്ദഗതിയിൽ. ജൂണിൽ വില വർധനവിന്റെ നിരക്കിൽ വീണ്ടും കുറവ് വന്നതായിട്ടാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നാഷണൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇൻഡക്‌സിലെ കണക്കുകൾ അപഗ്രഥിച്ചുകൊണ്ടാണ് സിഎസ്ഒയുടെ റിപ്പോർട്ട്. ജൂൺ വരെയുള്ള 12 മാസങ്ങളിൽ വീടുകളുടെ ശരാശരി വില 5.6 ശതമാനം വർധിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. മെയ് വരെയുള്ള 12 മാസങ്ങളിൽ വർധനവിന്റെ തോത് 6.1 ശതമാനം ആയിരുന്നു. മെയ് മാസത്തെ തോതുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ വീടുകളുടെ വില വർധനവ് മന്ദഗതിയിലാണെന്നത് വ്യക്തമാണ്. 2024 ജനുവരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് വാർഷിക തോത് ഇത്രയും കുറയുന്നത്.
കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ കിൽക്കെന്നിയിലെ സെന്റ് ലൂക്ക്‌സ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 30 വയസ്സുള്ള രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്. ബാലിറാഗെറ്റിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം സംബന്ധിച്ച വിവരങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ നഴ്‌സ് മരിച്ച സംഭവത്തിൽ പ്രതിയായ യുവാവിന് ജാമ്യം നിഷേധിച്ചു. ബുധനാഴ്ച ആയിരുന്നു വിചാരണയ്ക്കിടെ ജാമ്യത്തിനായി അപേക്ഷ നൽകിയത്. ഇതിന് പുറമേ യുവാവിനെതിരെ കൂടുതൽ കുറ്റങ്ങളും ചുമത്തി. അപകടം നടക്കുമ്പോൾ 19 കാരൻ അമിതമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. കീലൻ ഒ കോണൽ എന്നാണ് പ്രതിയുടെ പേര്. അപകടം ഉണ്ടായതിന് പിന്നാലെ കീലൻ ഓടി രക്ഷപ്പെടുകയായിരുന്നു. ലിമെറിക്ക് ജില്ലാ കോടതിയിൽ ആയിരുന്നു യുവാവിനെ ഇന്നലെ ഹാജരാക്കിയത്. ഈ വേളയിൽ പ്രതി ചെയ്ത കുറ്റങ്ങൾ കോടതിയിൽ അന്വേഷണ സംഘം ബോധിപ്പിച്ചിരുന്നു. ഇതോടെയാണ് ജാമ്യം നിഷേധിച്ചത്.
ഡബ്ലിൻ: ഡബ്ലിനിൽ ഇ- സ്‌കൂട്ടർ അപകടം. കൗമാരക്കാരന് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. വൈകീട്ട് നാല് മണിയ്ക്ക് ഗ്രാൻകാസിൽ റോഡിൽ കൗമാരക്കാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ബ്യൂമോണ്ട് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കേണ്ടതാണ്.
കാവൻ: കൗണ്ടി കാവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ പേര് വിവരങ്ങൾ പുറത്ത്. 69 കാരനായ യൂജിൻ ക്രിസ് മുറെയാണ മരിച്ചത്. ഇക്കഴിഞ്ഞ 15 ന് ആയിരുന്നു ബാലിജേംസ്ഡഫിലെ കിൽമോർ എസ്‌റ്റേറ്റിലുള്ള വീട്ടിൽ യൂജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ആരോഗ്യകാരണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ഇതേ തുടർന്ന് വീൽച്ചെയറിൽ ആയിരുന്നു അദ്ദേഹം. മുറെയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. നാവനിലെ അവർ ലേഡീസ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം പരിശോധനകൾ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ വേപ്പ് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശനമായി നിയന്ത്രണം വേണമെന്ന് ആവശ്യം. ഉയർന്ന അപകടസാധ്യതയുള്ള സിന്തറ്റിക് കന്നാബിനോയിഡുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഈ പദാർത്ഥം ഗുരുതരമായ ആരോഗ്യ- മാനസിക പ്രശ്‌നങ്ങൾ ആയിരിക്കും സൃഷ്ടിക്കുക. കടകളിലും ഓൺലൈനിലും വിൽക്കുന്ന വേപ്പ് ഉത്പന്നങ്ങളിൽ തെറ്റായ ലേബലിംഗ് ആണുള്ളത്. ഇത് സംബന്ധിച്ച് ആശങ്കകളും ഉയർന്നിട്ടുണ്ട്. 2026ൽ ഇതുവരെ ആകെ 76 വേപ്പുകൾ അല്ലെങ്കിൽ വേപ്പ് ജ്യൂസ് ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 28 എണ്ണത്തിൽ എച്ച്എച്ച്‌സി അല്ലെങ്കിൽ സെമി- സിന്തറ്റിക് കന്നാബിനോയിഡുകൾ പോലുള്ള സംയുക്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എട്ടെണ്ണത്തിൽ ശക്തമായ സിന്തറ്റിക് കന്നാബിനോയിഡുകൾ അടങ്ങിയപ്പോൾ 10 എണ്ണത്തിൽ ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട അസറ്റേറ്റ് അടങ്ങിയ സംയുക്തം ഉണ്ടായിരുന്നു.
കാവൻ: കൗണ്ടി കാവനിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ മാസം 15 ന് ആയിരുന്നു 15ന്, ബാലിജേംസ്ഡഫിലെ കിൽമോർ എസ്റ്റേറ്റിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ നാവനിലെ അവര് ലേഡീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയ്ക്കും അർദ്ധരാത്രിയ്ക്കും ഇടയിൽ ബാലിജേംസ്ഡഫിലെ കിൽമോർ എസ്റ്റേറ്റിൽ ഉണ്ടായിരുന്നവർ ബെയ്ലിബറോ ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണം.
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നും വാങ്ങുന്ന വസ്തുക്കൾക്ക് ഐറിഷ് ഉപഭോക്താക്കൾ നൽകേണ്ടിവരിക വലിയ വില. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കസ്റ്റംസ് തീരുവയ്ക്ക് പുറമേ രണ്ട് യൂറോ കൂടി അധികമായി നൽകേണ്ടിവരും. 3 യൂറോയാണ് യൂറോപ്യൻ യൂണിയന് പുറത്തുനിന്നും വാങ്ങുന്ന വസ്തുക്കൾക്ക് നൽകേണ്ടിവരുന്ന തീരുവ. യൂറോപ്യൻ യൂണിയന് പുറത്തുള്ള ബിസിനസുകളിൽ നിന്ന് വാങ്ങുകയും എന്നാൽ അയർലണ്ടിലേക്ക് ഡെലിവറി ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ ഷോപ്പർമാരെയാണ് ഈ നിരക്കുകൾ ബാധിച്ചിരിക്കുന്നത്. ഇവർക്ക് 5 യൂറോയാണ് രണ്ട് ചാർജുകളുടെയും ഇനത്തിൽ നൽകേണ്ടിവരിക. ഹാൻഡ്‌ലിംഗ് ഫീസാണ് ഇത്. അതേസമയം ചാർജുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് ആൻ പോസ്റ്റ്. ഇതിന് ശേഷം ആൻ പോസ്റ്റും ചാർജുകൾ ഈടാക്കിയേക്കും. നവംബറിൽ അഡ്മിനിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ രണ്ട് യൂറോ ഫീസായി ഏർപ്പെടുത്തുമെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
