ഡബ്ലിൻ: അയർലൻഡിൽ കത്തോലിക്കാക്കാരായി മാമോദീസ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഒരു ദശാബ്ദക്കാലത്തിനിടെ കുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അയോണ ഇൻസ്റ്റിറ്റ്യൂട്ട് സമാഹരിച്ച കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
രൂപതകളിൽ നിന്നും സ്വീകരിച്ച കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2015 നും 2025 നും ഇടയിൽ ഡബ്ലിൻ അതിരൂപതയുടെ മാമോദീസകൾ 40 ശതമാനം കുറഞ്ഞു. ഡബ്ലിനിലെ മാറ്റി നിർത്തിയാൽ കഴിഞ്ഞ ദശകത്തിൽ മറ്റിടങ്ങളിലെ മാമോദീസകളുടെ എണ്ണത്തിൽ 26ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. റിപ്പബ്ലിക്കിൽ രജിസ്റ്റർ ചെയ്ത ജനനങ്ങൾ 2016 ൽ 65,909 ആയിരുന്നു. എന്നാൽ 2025 ൽ ഇത് 54,125 ആയി. ഏകദേശം 18 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതേകാലയളവിൽ വടക്കൻ അയർലൻഡിൽ ജനന നിരക്ക് 21 ശതമാനം കുറഞ്ഞു.

