ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയ്ക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം പൊളിയുന്നു. പുതിയ ജനസംഖ്യാ സിഎസ്ഒ കണക്കുകൾ പ്രകാരം കുടിയേറ്റവും ഭവന പ്രതിസന്ധിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം പുതിയ വിവരങ്ങൾ കുടിയേറ്റ വിരുദ്ധ പ്രചാരകരുടെ വാദങ്ങൾ പൊളിക്കുന്നതാണ്.
അയർലൻഡിൽ ജനസംഖ്യയിൽ ഉണ്ടാകുന്ന വർധനവ് ഭവന പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. എന്നാൽ അതിന് കുടിയേറ്റവുമായി ബന്ധമില്ല. കുടിയേറ്റം കൂടുന്നതും കുറയുന്നതും ഭവന നിർമ്മാണത്തിലെ സമ്മർദ്ദത്തെ വ്യത്യാസപ്പെടുത്തില്ല. അയർലൻഡിന്റെ വ്യവസായ മേഖലയ്ക്ക് വലിയ സംഭാവനകളാണ് കുടിയേറ്റക്കാർ നൽകുന്നത്. നിർമ്മാണ മേഖലയിലും ഇവരാണ് കൂടുതലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

