മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. സംഭവത്തിൽ 70 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. ചൊവ്വാഴ്ച സ്ലെയ്നിലെ ജെയിൻവില്ലെയിൽ എൻ 51 ൽ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ഗാർഡയുമായി ബന്ധപ്പെടണമെന്ന നിർദ്ദേശമുണ്ട്.
രാവിലെ 10.40 ഓടെ ആയിരുന്നു സംഭവം. 70 കാരൻ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

