വെസ്റ്റ്മീത്ത്: ഈ വർഷത്തെ റോസ് ഓഫ് ട്രാലി കിരീടം സ്വന്തമാക്കി കയോൽഫിൻ നി കോയിലിഗ്. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിലായിരുന്നു 25 കാരിയായ കയോൽഫ് കിരീടം ചൂടിയത്. ട്രാലിയിലെ എംടിയു കെറി സ്പോർട്സ് അക്കാദമിയിൽ ആയിരുന്നു ഫൈനൽ മത്സരം അരങ്ങേറിയത്. 32 മത്സരാർത്ഥികളായിരുന്നു ഫൈനലിൽ മാറ്റുരച്ചത്.
മുടികൊഴിച്ചിൽ രോഗമുള്ള കോയിലിഗ് വിഗ്ഗാണ് ഉപയോഗിക്കുന്നത്. വേദിയിൽ ഇക്കാര്യം കോയിലിഗ് തുറന്നുപറഞ്ഞിരുന്നു. ഇതായിരുന്നു ശ്രദ്ധേയമായത്. ഇതിന് പുറമേ താൻ ഉപയോഗിക്കാറുള്ള വിഗ്ഗുകളും വേദിയിൽ അവർ പരിചയപ്പെടുത്തി. കിരീടം പ്രഖ്യാപിച്ചതിന് പിന്നാലെ വളരെ വികാരാധീതമായിട്ടായിരുന്നു കോയിലിഗിന്റെ പ്രതികരണം.
Discussion about this post

