ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ സുരക്ഷ ശക്തമാക്കി ഗാർഡ ഷിക്കോണ. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് പോലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നാല് സായുധ സഹായ സംഘങ്ങളെയും പബ്ലിക് ഓർഡർ യൂണിറ്റിനെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾക്ക് പൊതുജനങ്ങളും ഇരയാകുന്നുണ്ട്. ഇതേ തുടർന്നാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ചൈൽഡേഴ്സ് റോഡിലുണ്ടായ വെടിവയ്പ്പ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലിമെറിക്കിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇതെല്ലാം വലിയ ആശങ്കയാണ് പ്രദേശവാസികളിൽ സൃഷ്ടിക്കുന്നത്.

