- വിവാഹം ഉറപ്പിച്ചപ്പോൾ സൗഹൃദം ഉപേക്ഷിച്ചു ; യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; യുവാവിനെ മർദ്ദിച്ച് നാട്ടുകാർ
- മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വിറ്റ് ശ്രീഹരി പണം വാങ്ങി : പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെ എസ് യു
- അയോധ്യ വഴിപാട് തട്ടിപ്പ് : അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഒവൈസി ; ജിതേന്ദ്ര മിശ്രയെ നിയമിച്ചതും സർക്കാരല്ലേയെന്ന് ചോദ്യം
- മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: വി. അബ്ദുറഹ്മാനും , സി. സത്യപാലനും നിരീക്ഷണത്തിൽ
- നേപ്പാളിൽ സെപ്റ്റംബർ 7 ന് ദേശീയ ദുഃഖാചരണ ദിനം ; ജീവൻ നഷ്ടമായവർക്ക് ആദരവ്
- മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎയുടെ വീടിന് സമീപം ബോംബ് സ്ഫോടനം
- ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം; ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ടുള്ള പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ
- ലെയ്ട്രിമിൽ വാഹനാപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരൻ മരിച്ചു
ലേഖകന്‍: sreejithakvijayan
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ സ്ട്രാൻകല്ലി കാസിൽ വാങ്ങി മാർക്ക് സക്കർബർഗ്. ഇന്നലെ അദ്ദേഹത്തിന്റെ വക്താവ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് നിലകളുള്ള ഗോതിക് രൂപകൽപ്പനയിലുള്ള വീടാണ് സ്ട്രാൻകല്ലി കാസിൽ. കഴിഞ്ഞ ആഴ്ചകളിൽ ആയിരുന്നു ഇതിന്റെ വിൽപ്പനയും കൈമാറ്റവും. അതേസമയം എത്ര രൂപ നൽകിയാണ് അദ്ദേഹം കാസിൽ വാങ്ങിയത് എന്നകാര്യത്തിൽ വ്യക്തതയില്ല. മാർക്കും കുടുംബവും ചരിത്രപ്രാധാന്യമുള്ള വീട് പരിചരിക്കുന്നതിൽ വലിയ സന്തോഷം പങ്കുവയ്ക്കുന്നതായി വക്താവ് പറഞ്ഞു. വരും നാളുകളിൽ മാർക്കും കുടുംബവും അയർലൻഡിൽ സമയം ചിലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനാണ്. അയർലൻഡിൽ ഇതുൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ മെറ്റയ്ക്കുണ്ട്. ഇതിലായി ഏകദേശം 1500 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. നിലവിൽ അമേരിക്കയിലാണ് മാർക്കും കുടുംബവും താമസിക്കുന്നത്.
കിൽഡെയർ: കൗണ്ടി കിൽഡെയറിലെ എം9 ലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ തുസ്ലയുടെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കൗമാരക്കാരനും. തുസ്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട മറ്റ് രണ്ട് കൗമാരക്കാരെ പരിചയമുണ്ടെന്നും തുസ്ല വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ടോടെയാണ് തുസ്ല പ്രസ്താവന പുറത്തിറക്കിയത്. മരിച്ച കൗമാരക്കാരന്റെ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും തുസ്ല അറിയിച്ചു. ജോ കാർത്തി, ജാക്ക് കെന്നഡി, അലക്‌സ് മക്കാർത്തി, ജെറമി ഒ’ബ്രയൻ, കാമിൽ പുസ്റ്റ്‌കോവ്‌സ്‌കി എന്നിവരാണ് മരിച്ചത്. അലക്‌സ് മക്കാർത്തിയുടെ സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാർലോയിലെ ആസ്‌കിയയിലുള്ള ഹോളി ഫാമിലി പള്ളിയിൽ നടക്കും.
ഡബ്ലിൻ: ഡബ്ലിനിൽ ട്രെയിനുകൾ വൈകിയോടുന്നു. ഡബ്ലിനിലുണ്ടായ സിഗ്നലിംഗിലെ പ്രശ്‌നത്ത തുടർന്നാണ് സർവ്വീസുകൾക്ക് കാലതാമസം നേരിടുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ലാൻഡ്സൗണിനും ഡൊണാബേറ്റിനും ഇടയിലുള്ള സർവീസുകളെയായിരുന്നു പ്രശ്‌നം ബാധിച്ചത്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് സിഗ്നലിംഗ് സംവിധാനവും തടസ്സപ്പെടുകയായിരുന്നു. 90 മിനിറ്റോളം നേരമാണ് വൈദ്യുതിവിതരണത്തിലെ തകരാർ പരിഹരിക്കാൻ ആവശ്യമായി വന്നത്. തുടർന്ന് ട്രെയിൻ സേവനങ്ങൾ പുന:രാരംഭിക്കുകയായിരുന്നു.
ബെൽഫാസ്റ്റ്: റോബി ബട്ലർ സ്റ്റോർമോണ്ടിന്റെ പുതിയ ആരോഗ്യമന്ത്രി. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ദിവസം മുൻ മന്ത്രി മൈക്ക് നെസ്ബിറ്റ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബട്‌ലറെ ആരോഗ്യമന്ത്രിയായി നിയമിച്ചത്. അൾസ്റ്റർ യൂണിയനിസ്റ്റ് എംഎൽഎയാണ് ബട്‌ലർ. യുയുപി നേതാവ് ജോൺ ബറോസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് മൈക്ക് നെസ്ബിറ്റ് പദവിയൊഴിഞ്ഞത്. ഡെറിയിലെ കൊളറൈനിലുള്ള കോസ്വേ ഹോസ്പിറ്റലിൽ നിന്ന് അടിയന്തര ജനറൽ സർജറി പിൻവലിക്കാനുള്ള നിർദ്ദേശത്തെ ചൊല്ലിയായിരുന്നു ഭിന്നത. കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ ഈ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ബറോസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് രാജി. ആരോഗ്യമന്ത്രിയുടെ സ്ഥാനം എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ചുമതലയേറ്റെടുത്ത ശേഷം ബട്‌ലർ പറഞ്ഞു. അതുകൊണ്ട് തന്നെ ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ഈ പദവി ഏറ്റെടുക്കുന്നു. പാഴാക്കാൻ ഇനി തനിക്ക് സമയമില്ല. ജോലികളിൽ മുഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൊണഗൽ: ഓണം അതിഗംഭീരമായി ആഘോഷിക്കാൻ ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). ഓഗസ്റ്റ് 29 നാണ് ഡിമയുടെ ഓണാഘോഷ പരിപാടികൾ അരങ്ങേറുക. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 16ാമത് ഓണാഘോഷമാണ് 29 ന് നടക്കുന്നത്. ലെറ്റർകെന്നിയിലെ ഔറ ലെഷൻ സെന്ററിലാണ് പരിപാടി. DIMA ഓണം 2026 എന്നാണ് ആഘോഷത്തിന് പേര് നൽകിയിരിക്കന്നത്. ഓണത്തിന്റെ തനിമ പകർന്നുകൊണ്ടുള്ള വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ഇതിനൊപ്പം വടം വലിയും മറ്റ് ആവേശകരമായ മത്സരങ്ങളും സംഘടിപ്പിക്കും. ഓണാഘോഷത്തിന് പൂർണത പകരാൻ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് നാളെ നടക്കും. വൈകീട്ട് നാല് മുതൽ അഞ്ച് മണിവരെയാണ് പരിപാടി. പ്രവാസികൾക്ക് അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി അധികൃതരെ അറിയിക്കാം. പ്രവാസികളുടെ ബുദ്ധിമുട്ടുകളും പരാതികളും ആവശ്യങ്ങളും നേരിട്ട് കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഹൈബ്രിഡ് രീതിയിൽ ആയിരിക്കും ഓപ്പൺ ഹൗസ്. ഡബ്ലിനിലും പരിസര മേഖലകളിലും താമസിക്കുന്നവർക്ക് നേരിട്ട് എംബസിയിൽ എത്തി അധികൃതരുമായി ആശങ്കകളും ആവശ്യങ്ങളും പങ്കുവയ്ക്കാം. ദൂരെയുള്ളവർക്ക് സൂം വഴി പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഡബ്ലിൻ: ഐറിഷ് ഫുട്‌ബോൾ താരം ട്രോയ് പാരറ്റ് റയൽ ബറ്റിസിലേക്ക് പോകുമെന്ന സൂചന. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മികച്ച പ്രകടനാണ് അദ്ദേഹത്തിന് സ്പാനിഷ് ലാ ലിഗയിലെ ക്ലബ്ബിലേക്ക് വാതിൽ തുറന്നിരിക്കുന്നത്. നിലവിൽ ഡബ്ബ് ക്ലബ്ബ് എസെഡ് അൽക്മാർ താരമാണ് അദ്ദേഹം. ക്ലബ്ബ് മാറ്റത്തിനുള്ള നീക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കകയാണെന്നാണ് റിപ്പോർട്ടുകൾ. 20 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കാനിരിക്കെയാണ് പാരറ്റിന്റെ ക്ലബ്ബ് മാറ്റം എന്നത് നിർണായകമാണ്. ബെറ്റിസ് അക്രമണ നിര ശക്തമാക്കുകയാണ് പാരറ്റിനെ സ്വന്തമാക്കുന്നതിലൂടെ സ്പാനിഷ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ അടച്ചുപൂട്ടും. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം 18 മുതൽ ഇവിടെ ഡ്രൈവിംഗ് ടെസ്റ്റുകൾ ഉണ്ടായിരിക്കില്ല. റഹേനിയിൽ നിന്നും ടെസ്റ്റിനായി നിരവധി പേർ അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് ടെസ്റ്റിനായി കില്ലസ്റ്റർ ടെസ്റ്റ് സെന്ററിൽ സൗകര്യമൊരുക്കും. സെപ്തംബർ 21 മുതലായിരിക്കും ഇത്. റഹേനിയിൽ നടത്തിയിരുന്ന എല്ലാ സേവനങ്ങളും അന്ന് മുതൽ കില്ലസ്റ്റർ സെന്റർ ഏറ്റെടുക്കും. റഹേനിയിലെ ടെസ്റ്റ് സെന്ററിനെതിരെ വ്യാപകപരാതികളാണ് ഉയരുന്നത്. ഇവിടെ ടെസ്റ്റിന് അപേക്ഷിച്ചർക്ക് പൂർത്തിയാക്കാൻ ദേശീയ ശരാശരിയുടെ ഇരട്ടി സമയമാണ് കാത്തിരിക്കേണ്ടതായി വരുന്നത്. പഠിതാക്കൾക്ക് ക്ഷണം ലഭിക്കാൻ പോലും ആറ് മസത്തിലധികം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. ഇത് ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതേ തുടർന്നാണ് റഹേനിയിലെ സെന്റർ അടച്ചുപൂട്ടാൻ ആർഎസ്എ തീരുമാനിച്ചത്.
വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ശൂനോയോ പെരുന്നാൾ ആഘോഷിച്ചു. ഓഗസ്റ്റ് 15, 16 തിയതികളിലായിരുന്നു ആഘോഷം. നൂറ് കണക്കിന് പേർ ആഘോഷങ്ങളുടെ ഭാഗമായി. പള്ളിയിലെ പ്രധാന ആഘോഷമാണ് വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ. ശനിയാഴ്ച ആയിരുന്നു പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. വൈകീട്ട് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ഫാദർ പീറ്റർ വർഗ്ഗീസ് കൊടിമരം ഉർത്തി. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. പിന്നാലെ റാസ നടത്തി. ഫാദർ പീറ്റർ വർഗ്ഗീസിന്റെ കാർമ്മികത്വത്തിൽ ആയിരുന്നു ഇത്. ഇടവക വികാരി ഫാദർ ബിബിൻ ബാബുവും ഇടവകയുടെ മുൻ വികാരി ഡോക്ടർ ജോബിമോൻ സ്‌കറിയ അച്ചനും സഹ കാർമികത്വവും വഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.
ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഈ മാസം 22 ന് നടക്കും. ഡബ്ലിനിലെ ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് വചന ശുശ്രൂഷ നടക്കുക. എല്ലാ മാസവും നാലാമത്തെ ശനിയാഴ്ചകളിലാണ് ഡബ്ലിനിൽ അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ നടത്താറുള്ളത്. രാവിലെ 11 മണി മുതൽ ദേവാലയത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. വൈകീട്ട് നാല് മണിവരെയാണ് പരിപാടി. വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവെൻഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാദർ ജോസഫ് തോട്ടപ്പിള്ളിയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
