കിൽഡെയർ: കൗണ്ടി കിൽഡെയറിലെ എം9 ൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള ധനസമാഹരണം പുരോഗമിക്കുന്നു. ഇതുവരെ രണ്ട് ലക്ഷം യൂറോ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സഹോദരങ്ങളും ഏഴ് വയസ്സുള്ള ആൺകുട്ടിയും ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
30 വയസ്സുള്ള സഹോദരിമാരായ അൽമ, നിയാം കിൻസെല്ല, 20 വയസ്സുള്ള ഇളയ സഹോദരി എല്ലി ഹെൻഡ്രിക്കൻ അവരുടെ ഏഴ് വയസ്സുള്ള അന്തരവൻ എന്നിവരായിരുന്നു അപകടത്തിൽപ്പെട്ടത്. അൽമയും നിയാമും ടാലറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എല്ലി ഗുരുതരമായ പരിക്കുകളോടെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റ ആൺകുട്ടി ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ ചികിത്സയിലാണ്. നാല് പേരും കാർലോ സ്വദേശികളാണ്.

