ഡബ്ലിൻ: അയർലൻഡിൽ പരിശോധനയുമായി തൊഴിൽ വകുപ്പ്. അനധികൃതമായി ജോലിയിൽ തുടരുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ഡബ്ലിൻ അടക്കമുള്ള നഗരങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നുണ്ട്.
കാലാവധി അവസാനിച്ചും അനധികൃതമായി അയർലൻഡിൽ തുടരുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്നവരെയും വിദ്യാർത്ഥി വിസയിൽ എത്തി സമയപരിധി ലംഘിച്ച് ജോലി ചെയ്യുന്നവരെയുമാണ് പരിശോധനയിൽ പിടികൂടുക. ഇതിന് പുറമേ വ്യാജ രേഖകൾ ചമച്ച് ജോലിയിൽ തുടരുന്നവർക്കും പിടിവീഴും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകൾ, എത്നിക്ക് ഭക്ഷണശാലകൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ.
Discussion about this post

