ഡബ്ലിൻ: അഴിമതിയുമായി ബന്ധപ്പെട്ട് ഗാർഡയ്ക്കെതിരെ കേസ്. സേനയുടെ അഴിമതി വിരുദ്ധ യൂണിറ്റാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഡബ്ലിനിൽ താമസിക്കുന്ന 30 വയസ്സുള്ള ഉദ്യോഗസ്ഥനാണ് അഴിമതി ആരോപണം നേരിടുന്നത്. ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 30 കാരനെ കോടതിയിൽ ഹാജരാക്കും.
Discussion about this post

