- മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വിറ്റ് ശ്രീഹരി പണം വാങ്ങി : പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെ എസ് യു
- അയോധ്യ വഴിപാട് തട്ടിപ്പ് : അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഒവൈസി ; ജിതേന്ദ്ര മിശ്രയെ നിയമിച്ചതും സർക്കാരല്ലേയെന്ന് ചോദ്യം
- മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: വി. അബ്ദുറഹ്മാനും , സി. സത്യപാലനും നിരീക്ഷണത്തിൽ
- നേപ്പാളിൽ സെപ്റ്റംബർ 7 ന് ദേശീയ ദുഃഖാചരണ ദിനം ; ജീവൻ നഷ്ടമായവർക്ക് ആദരവ്
- മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎയുടെ വീടിന് സമീപം ബോംബ് സ്ഫോടനം
- ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം; ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ടുള്ള പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ
- ലെയ്ട്രിമിൽ വാഹനാപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരൻ മരിച്ചു
- യൂറോപ്പ് ട്രയാത്ത്ലോൺ; ഇസ്രായേൽ താരങ്ങൾ പങ്കെടുക്കില്ല
ലേഖകന്‍: sreejithakvijayan
അർമാഗ്: പ്രമുഖ സംഗീതജ്ഞ ഐത്‌നെ വല്ലെലി അന്തരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പോർട്ട്ഡൗൺ റോഡ് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. 81 വയസ്സായിരുന്നു. നടന്ന് പോകുകയായിരുന്നു വല്ലെലി. ഇതിനിടെ ട്രക്ക് ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർക്ക് സംഭവസ്ഥലത്തുവച്ചുതന്നെ ജീവൻ നഷ്ടമായി. സംഭവത്തെ തുടർന്ന് റോഡ് അടച്ചിട്ടു. പരിശോധനകൾക്ക് ശേഷം പിന്നീട് റോഡ് തുറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.
ഡബ്ലിൻ: ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായി അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. 178 വീടുകൾക്കായുള്ള അപേക്ഷയാണ് സ്വീകരിക്കുന്നത്. റാത്ത്‌ബോണിലെ വാർഫിൽ നിർമ്മിക്കുന്ന വീടുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്. 725 മിക്‌സ്ഡ് ടെൻചർ ഭവന വികസനത്തിന്റെ ഭാഗമായിട്ടാണ് പ്രദേശത്ത് കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ പൂർത്തിയായ വീടുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചിട്ടുള്ളത്. ഇവിടെ നിന്നും ഡബ്ലിൻ സിറ്റി സെന്റർ, ഫീനിക്‌സ് പാർക്ക് എന്നീ പ്രദേശങ്ങൾ വളരെ അടുത്താണ്.
ഡബ്ലിൻ: സ്വീഡിഷ് ഫർണീച്ചർ ഭീമനായ ഐക്കിയയുടെ അയർലൻഡ് ശാഖയ്ക്ക് വലിയ നേട്ടം. നികുതിയ്ക്ക് മുൻപുള്ള ലാഭത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ വരുമാനം 15.75 മില്യൺ യൂറോയായി. കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള 12 മാസങ്ങളിലെ വരുമാനത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വരുമാനം 246.46 മില്യണിൽ നിന്ന് 247.33 മില്യൺ ആയി ഉയർന്നു. 0.36 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഐക്കിയ അയർലൻഡ് ലിമിറ്റഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മുൻ വർഷം 6.9 മില്യണായിരുന്നു വരുമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 128 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
കിൽഡെയർ: കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു കൗമാരക്കാരന്റെ കൂടി സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ആതിയിലെ ഗ്രീൻഹിൽസിൽ നിന്നുള്ള ജാക്ക് കെന്നഡിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് ജാക്കിന്റെ മൃതദേഹം സംസ്‌കരിക്കുക. തിങ്കളാഴ്ച വൈകീട്ട് സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും മറ്റും നടക്കും. വൈകീട്ട് ആറ് മണി മുതൽ എട്ട് മണിവരെ റിഗ്നിസ് ഫ്യൂണറൽ ഹോമിലാണ് പ്രാർത്ഥനകൾ. രാവിലെ 10.30 ന് മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടുപോകും. രാവിലെ 11 മണിയ്ക്ക് റെക്വിയം കുർബാനയ്ക്കായി മൃതദേഹം സെന്റ് മൈക്കിൾസ് പാരിഷ് പള്ളിയിൽ എത്തിയ്ക്കും. ഇവിടെ ശുശ്രൂഷകൾക്ക് ശേഷമാകും മൃതദേഹം സംസ്‌കരിക്കുക.
ഡബ്ലിൻ: ഡബ്ലിനിലെ നഗരമധ്യത്തിൽ കവർച്ചാ ശ്രമത്തിനിടെ യുവാവിന് പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹാർകോർട്ട് സ്ട്രീറ്റിലായിരുന്നു സംഭവം. യുവാവിന്റെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കണം.
ടുള്ളമോർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഐറിഷ് യുവതിയുടെ തിരോധാനത്തിൽ പുനരന്വേഷണവുമായി പോലീസ്. യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചു. ഫിയോണ പെൻഡറുടെ തിരോധാനത്തിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 1996 ഓഗസ്റ്റ് 23 ന് ആയിരുന്നു ഫിയോണയെ കാണാതെ ആയത്. രാവിലെ ആറ് മണിയ്ക്ക് ടുള്ളമോറിലെ ചർച്ച് സ്ട്രീറ്റിൽ ഇവർക്ക് ഫ്‌ളാറ്റുണ്ട്. ഇവിടെയാണ് അവസാനമായി കണ്ടത്. കാണാതാകുമ്പോൾ 25 വയസ്സായിരുന്നു ഫിയോണയ്ക്ക്. ഫിയോണ കൊല്ലപ്പെട്ടെന്നാണ് സൂചന. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 5 അടി 5 ഇഞ്ചാണ് യുവതിയുടെ ഉയരം. സ്വർണനിറത്തിലുള്ള മുടിയും ഇവർക്കുണ്ട്. കാണാതാകുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു ഇവർ. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കേണ്ടതാണ്.
മെൽബൺ: ഐറിഷ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മെൽബണിൽ അറസ്റ്റിലായ വ്യക്തിയ്‌ക്കെതിരെ കേസ് എടുത്തു. 45 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഐറിഷ് പൗരനാണ്. മെൽബണിലെ ഫെർൻട്രീ ഗള്ളി റോഡിലുള്ള വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ യുവതിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അടിയന്തിര സേവനങ്ങൾ എത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സംഭവസ്ഥലത്ത് നിന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വീഡിയോ ലിങ്ക് വഴി മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പ്രതിയെ 2027 ഫെബ്രുവരി 23 വരെ റിമാൻഡ് ചെയ്തു.
ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥയിൽ വരും മാസങ്ങളിൽ ഉണ്ടാകുക വലിയ മാറ്റം. ശക്തമായ മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായിട്ടാണ് രാജ്യത്ത് ശക്തമായ കാറ്റും മഴയും ലഭിക്കുന്നത്. എൽ നിനോ പ്രതിഭാസം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 100 വർഷത്തേതിൽവച്ച് ശക്തികൂടിയ പ്രതിഭാസമായിരിക്കും ഇത്. ആഗോളതാപനിലയിൽ തന്നെ വലിയ മാറ്റങ്ങൾ ആയിരിക്കും ഇത് സൃഷ്ടിക്കുക. ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്ര താപനിലയിലെ സ്വാഭാവിക ചൂട് വരും മാസങ്ങളിൽ 3 ഡിഗ്രിയിൽ കൂടുതലാകുമെന്ന് പ്രവചിക്കപ്പെടുന്നു. എൽ നിനോ ശരാശരി രണ്ട് മുതൽ ഏഴ് വർഷം വരെ സംഭവിക്കാറുണ്ട്.
ഡബ്ലിൻ: മദ്യത്തിന് ഏറ്റവും ഉയർന്ന എക്‌സൈസ് തീരുവ അടയ്ക്കുന്ന രണ്ടാമത്തെ രാജ്യമായി അയർലൻഡ്. പുതിയ ഗവേഷത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഡ്രിങ്ക്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലൻഡ് നിയോഗിച്ച ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ആന്റണി ഫോളി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. മദ്യത്തിന് ഏറ്റവും കൂടുതൽ ലെവി ചുമത്തുന്ന രാജ്യം ഫിൻലാൻഡ് ആണ്. രണ്ടാം സ്ഥാനമാണ് അയർലൻഡിനുള്ളത്. വീഞ്ഞിന് ഏറ്റവും കൂടുതൽ തീരുവ നൽകുന്ന രണ്ടാമത്തെ രാജ്യമാണ് അയർലൻഡ്. എന്നാൽ ബിയറിനും സ്പിരിറ്റിനും മേലുള്ള എക്‌സൈസ് തീരുവയിൽ മൂന്നാം സ്ഥാനമാണ് അയർലൻഡിനുള്ളത്. സ്‌പെയിനിലും ജർമ്മനിയിലും 0.05 യൂറോയാണ് നികുതി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ ഒരു പൈന്റ് ബിയറിന് 0.55 യൂറോ തീരുവയായി ഈടാക്കുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എയർ റൈഫിൾ, കൊക്കെയ്ൻ, മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ആംഡ് സപ്പോർട്ട് യൂണിറ്റിന്റെയും ഡോഗ് യൂണിറ്റിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. ഗാർഡ ഇനിഷോവൻ പ്രദേശത്തെ വീടുകളിൽ ആയിരുന്നു പരിശോധന. 25,000 യൂറോ വിലവരുന്ന കൊക്കെയ്‌നും മറ്റ് അളവിലുള്ള നിയന്ത്രിത മരുന്നുകളും എയർ റൈഫിളുമാണ് പിടിച്ചെടുത്തത്. 40 വയസ്സുള്ളയാളെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ സ്‌റ്റേഷനിലാണ്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
