ടുള്ളമോർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഐറിഷ് യുവതിയുടെ തിരോധാനത്തിൽ പുനരന്വേഷണവുമായി പോലീസ്. യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചു. ഫിയോണ പെൻഡറുടെ തിരോധാനത്തിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
1996 ഓഗസ്റ്റ് 23 ന് ആയിരുന്നു ഫിയോണയെ കാണാതെ ആയത്. രാവിലെ ആറ് മണിയ്ക്ക് ടുള്ളമോറിലെ ചർച്ച് സ്ട്രീറ്റിൽ ഇവർക്ക് ഫ്ളാറ്റുണ്ട്. ഇവിടെയാണ് അവസാനമായി കണ്ടത്. കാണാതാകുമ്പോൾ 25 വയസ്സായിരുന്നു ഫിയോണയ്ക്ക്. ഫിയോണ കൊല്ലപ്പെട്ടെന്നാണ് സൂചന. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 5 അടി 5 ഇഞ്ചാണ് യുവതിയുടെ ഉയരം. സ്വർണനിറത്തിലുള്ള മുടിയും ഇവർക്കുണ്ട്. കാണാതാകുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു ഇവർ. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കേണ്ടതാണ്.

