ഡബ്ലിൻ: മദ്യത്തിന് ഏറ്റവും ഉയർന്ന എക്സൈസ് തീരുവ അടയ്ക്കുന്ന രണ്ടാമത്തെ രാജ്യമായി അയർലൻഡ്. പുതിയ ഗവേഷത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഡ്രിങ്ക്സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലൻഡ് നിയോഗിച്ച ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ആന്റണി ഫോളി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
മദ്യത്തിന് ഏറ്റവും കൂടുതൽ ലെവി ചുമത്തുന്ന രാജ്യം ഫിൻലാൻഡ് ആണ്. രണ്ടാം സ്ഥാനമാണ് അയർലൻഡിനുള്ളത്. വീഞ്ഞിന് ഏറ്റവും കൂടുതൽ തീരുവ നൽകുന്ന രണ്ടാമത്തെ രാജ്യമാണ് അയർലൻഡ്. എന്നാൽ ബിയറിനും സ്പിരിറ്റിനും മേലുള്ള എക്സൈസ് തീരുവയിൽ മൂന്നാം സ്ഥാനമാണ് അയർലൻഡിനുള്ളത്. സ്പെയിനിലും ജർമ്മനിയിലും 0.05 യൂറോയാണ് നികുതി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ ഒരു പൈന്റ് ബിയറിന് 0.55 യൂറോ തീരുവയായി ഈടാക്കുന്നു.

