ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എയർ റൈഫിൾ, കൊക്കെയ്ൻ, മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ആംഡ് സപ്പോർട്ട് യൂണിറ്റിന്റെയും ഡോഗ് യൂണിറ്റിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. ഗാർഡ ഇനിഷോവൻ പ്രദേശത്തെ വീടുകളിൽ ആയിരുന്നു പരിശോധന. 25,000 യൂറോ വിലവരുന്ന കൊക്കെയ്നും മറ്റ് അളവിലുള്ള നിയന്ത്രിത മരുന്നുകളും എയർ റൈഫിളുമാണ് പിടിച്ചെടുത്തത്. 40 വയസ്സുള്ളയാളെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ സ്റ്റേഷനിലാണ്.
Discussion about this post

